India
കള്ളപ്പണ ഇടപാട്: കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ഡല്‍ഹി കോടതിയുടെ സമൻസ്
India

കള്ളപ്പണ ഇടപാട്: കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ഡല്‍ഹി കോടതിയുടെ സമൻസ്

Web Desk
|
31 May 2022 1:07 PM GMT

കോൺഗ്രസിന്റെ കർണാടക ഘടകം പ്രസിഡന്റായ ശിവകുമാറിനെ 2019 സെപ്തംബർ 3 ന് ഇ.ഡി അറസ്റ്റ് ചെയ്യുകയും 2019 ഒക്ടോബർ 23 ന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു

ഡൽഹി: കള്ളപ്പണ ഇടപാട് കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് കോടതിയുടെ സമൻസ്. ജൂലൈ ഒന്നിന് ഹാജരാകാൻ ഡി.കെ ശിവകുമാറിന് ഡൽഹി പ്രത്യേക കോടതി നിർദേശം നൽകി. കേസിൽ ശിവകുമാറടക്കമുള്ളവർക്കെതിരെ ഇ.ഡി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിതേഷ് റാണ മുഖേന സമർപ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് കോടതിയുടെ നടപടി.

ഇക്കാര്യം ആവശ്യപ്പെട്ട് ജഡ്ജി വികാസ് ദുല്ലാണ് ശിവകുമാറിന് സമൻസ് അയച്ചത്. കോൺഗ്രസിന്റെ കർണാടക ഘടകം പ്രസിഡന്റായ ശിവകുമാറിനെ 2019 സെപ്തംബർ മൂന്നിന് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. 2019 ഒക്ടോബർ 23ന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

നികുതി വെട്ടിപ്പ്, കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകൾ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കഴിഞ്ഞ വർഷം ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ ശിവകുമാറിനെതിരെ ആദായനികുതി വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിലാണ് ഇപ്പോള്‍ കോടതിയുടെ നടപടി.

Similar Posts