India
10 ദിവസത്തിനിടെ കൂട്ടിയത് 8 രൂപ 71 പൈസ; 115 കടന്ന് പെട്രോള്‍ വില
India

10 ദിവസത്തിനിടെ കൂട്ടിയത് 8 രൂപ 71 പൈസ; 115 കടന്ന് പെട്രോള്‍ വില

Web Desk
|
3 April 2022 1:25 AM GMT

10 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 71 പൈസയും ഡീസലിന് 8 രൂപ 42 പൈസയുമാണ് കൂട്ടിയത്.

ഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിപ്പിച്ചത്. 10 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 71 പൈസയും ഡീസലിന് 8 രൂപ 42 പൈസയുമാണ് കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 115 രൂപ 1 പൈസയും ഡീസലിന് 101 രൂപ 85 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 113 രൂപ 2 പൈസയും ഡീസലിന് 99 രൂപ 98 പൈസയുമായി. കോഴിക്കോട് പെട്രോളിന് 113 രൂപ 16 പൈസയും ഡീസലിന് 100 രൂപ 14 പൈസയുമായി വര്‍ധിച്ചു.

137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ ഇന്ധനവില വർധനവിന് ഇപ്പോള്‍ ഇടവേളയില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഫലം വന്ന് ഒരാഴ്ച കഴിഞ്ഞതോടെയാണ് വില വര്‍ധന തുടങ്ങിയത്.

അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വിലയിൽ കുറവുണ്ടായി. മൂന്നു ദിവസത്തിനിടെ 6 ശതമാനം വിലയിടിഞ്ഞു. കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധത്തിന് മുൻപുള്ള വിലയ്ക്ക് ക്രൂഡ് ഓയിൽ നൽകാമെന്നാണ് റഷ്യയുടെ വാഗ്ദാനം.

Summary- 8 rupees 71 paise increased for petrol and 8 rupees 42 paise increased for diesel within 10 days

Similar Posts