India
ഇന്നും മൂന്നുലക്ഷത്തിലധികം രോഗികൾ; രാജ്യത്ത് ആശങ്കയൊഴിയാതെ കോവിഡ് വ്യാപനം
India

ഇന്നും മൂന്നുലക്ഷത്തിലധികം രോഗികൾ; രാജ്യത്ത് ആശങ്കയൊഴിയാതെ കോവിഡ് വ്യാപനം

Web Desk
|
23 Jan 2022 5:39 AM GMT

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിന് മുകളിലെത്തുന്നത്. 18 ലക്ഷം പരിശോധനകളാണ് ഇന്നലെ നടത്തിയത്.17.78 ശതമാനമാണ് ടി.പി.ആർ.

അതേസമയം, സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം. അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ അവശ്യസർവീസുകൾക്ക് പ്രവർത്തിക്കാം. തമിഴ്‌നാട്ടിലും ഇന്ന് വാരാന്ത്യ ലോക്ക്ഡൗണാണ്.

News Summary : More than three million patients today; Covid spread in the country

Related Tags :
Similar Posts