India
Moscow Goa Flight bomb threat
India

ഗോവയിലേക്കുള്ള വിമാനത്തിന് ബോംബ് ഭീഷണി; ഗുജറാത്തില്‍ അടിയന്തരമായി ഇറക്കി

Web Desk
|
10 Jan 2023 2:03 AM GMT

വിമാനത്തിലുണ്ടായിരുന്ന 244 പേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു

ഗാന്ധിനഗര്‍: മോസ്കോയിൽ നിന്ന് ഗോവയിലേക്കുള്ള ചാർട്ടേർഡ് വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ഗുജറാത്തിലെ ജാംനഗറില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 244 പേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.

മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന അസൂർ എയർ വിമാനത്തിന് ബോംബ് ഭീഷണിയെന്ന് എംബസിക്ക് അറിയിപ്പ് ലഭിച്ചെന്ന് റഷ്യന്‍ എംബസി അധികൃതര്‍ പറഞ്ഞു. വിമാനം ജാംനഗർ ഇന്ത്യൻ എയർഫോഴ്‌സ് ബേസിൽ അടിയന്തരമായി ഇറക്കിയെന്നും റഷ്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു. ഇന്നലെ രാത്രി 9:49നാണ് വിമാനം ജാംനഗറില്‍ ലാന്‍ഡ് ചെയ്തത്.

236 യാത്രക്കാരെയും 8 വിമാന ജീവനക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചു. പൊലീസും ബോംബ് സ്‌ക്വാഡും ചേർന്ന് വിമാനം പരിശോധിച്ചു വരികയാണെന്ന് രാജ്‌കോട്ട് റേഞ്ച് ഐ.ജി അശോക് കുമാർ യാദവ് പറഞ്ഞു. വിമാനം ഐസൊലേഷൻ ബേയിലാണെന്ന് ജാംനഗർ വിമാനത്താവള അധികൃതർ അറിയിച്ചു.

ആരാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് വ്യക്തമായിട്ടില്ല. ഗോവയിലെ ദബോലിം വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. മുൻകരുതലെന്ന നിലയിൽ ദബോലിം വിമാനത്താവളത്തിലും പരിസരത്തും ഗോവ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.



Summary- A chartered flight from Moscow to Goa with 244 people onboard was diverted to Gujarat's Jamnagar, a move which was triggered after receiving bomb threat

Related Tags :
Similar Posts