India
ഉത്തർപ്രദേശിൽ ആറു വയസ്സുകാരിയേയും അമ്മയേയും കൂട്ട ബലാത്സംഗം ചെയ്തു
India

ഉത്തർപ്രദേശിൽ ആറു വയസ്സുകാരിയേയും അമ്മയേയും കൂട്ട ബലാത്സംഗം ചെയ്തു

Web Desk
|
27 Jun 2022 6:09 AM GMT

ഡ്രൈവറെ ഇവർക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ശേഷം ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

റൂർക്കി: ഉത്തർപ്രദേശിലെ റൂർക്കിയിൽ അമ്മയേയും ആറു വയസ്സുകാരിയായ മകളേയും കൂട്ട ബലാത്സംഗം ചെയ്തു. ലിഫ്റ്റ് കൊടുത്ത കാറിൽവെച്ചാണ് ഡ്രൈവറും സുഹൃത്തുക്കളും ചെയ്ത് ബലാത്സംഗം ചെയ്തത്.

ഡ്രൈവറെ ഇവർക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ശേഷം ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അക്രമികളിൽനിന്ന് രക്ഷപ്പെട്ടോടിയ ഇവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയെങ്കിലും പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അമ്മയും മകളും ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. മകളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

Similar Posts