India
സ്‌കൂൾ വിട്ടുവന്നപ്പോൾ വസ്ത്രത്തിൽ അഴുക്ക്,പുസ്തകം കാണാതായി; എട്ടുവയസുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു
India

സ്‌കൂൾ വിട്ടുവന്നപ്പോൾ വസ്ത്രത്തിൽ അഴുക്ക്,പുസ്തകം കാണാതായി; എട്ടുവയസുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു

Web Desk
|
17 May 2024 8:01 AM GMT

മകന്റെ കഴുത്തിൽ അസാധാരണമായ പാട് കണ്ട സംശയം തോന്നിയ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്

ഗുരുഗ്രാം: സ്‌കൂൾ വിട്ടുവന്ന മകന്റെ വസ്ത്രത്തിൽ അഴുക്ക് കണ്ടെത്തിയതിനെ തുടർന്ന് എട്ടുവയസുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു. ഗുരുഗ്രാമിൽ നടന്ന ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിൽ അമ്മ പൂനം ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകൻ കാർത്തിക് സ്‌കൂൾ നിന്ന് വരുമ്പോൾ വസ്ത്രങ്ങൾ മുഷിഞ്ഞിരുന്നതും രണ്ടു പുസ്തകങ്ങൾ കാണാതായതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കോപാകുലയായ പൂനം ദേവി മകനെ വീടിനു പുറത്ത് നിർത്തി. അടുത്തുള്ള കടയിലേക്ക് പോകണമെന്ന് കാർത്തിക് വാശി പിടിച്ചപ്പോൾ ഷാൾ കൊണ്ട് കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു. കുട്ടി മരിച്ച വിവരം സ്വകാര്യ ആശുപത്രി പൊലീസിനെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മകൻ സുഖമില്ലാതെയിരിക്കുകയാണെന്നറിഞ്ഞാണ് കാർത്തിക്കിന്റെ പിതാവ് വീട്ടിലെത്തുന്നത്. ബോധരഹിതമായി കിടക്കുന്ന മകന് അരികിൽ ഭാര്യ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഉടൻ തന്നെ മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും കാർത്തികിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

എന്നാൽ മകന്റെ കഴുത്തിൽ അസാധാരണമായ പാട് കണ്ട സംശയം തോന്നിയ പിതാവ് അരവിന്ദ് കുമാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. അന്വേഷണത്തിനൊടുവിലാണ് പൂനം ദേവിയാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്. പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത ദേവിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Similar Posts