India
India
നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാർ കുറ്റം സമ്മതിച്ചു: എം.എസ്.എഫ്
|8 July 2024 2:45 PM GMT
‘കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ മറുപടി നൽകുന്നതോടെ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ കൂടുതൽ വ്യക്തമാവും’
ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയെ ചോദ്യം ചെയ്തുള്ള ഹരജികൾ പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാർ യഥാർഥത്തിൽ കുറ്റസമ്മതമാണ് നടത്തിയിട്ടുള്ളതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു. ചോദ്യ പേപ്പർ ചോർന്നുവെന്ന് കണ്ടത്തിയ കോടതി അതിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നാണ് കേന്ദ്ര സർക്കാരിനോട് പ്രധാനമായും ചോദിച്ചത്.
പരീക്ഷ സുതാര്യമായി നടത്തുന്നതിനു എന്തല്ലാം നടപടികൾ കൈകൊണ്ടു എന്നതടക്കം ചില സുപ്രധാന ചോദ്യങ്ങൾ ഇന്നലെ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചിട്ടുണ്ട്. ഇതിനുള്ള മറുപടി കേന്ദ്ര സർക്കാറും നാഷനൽ ടെസ്റ്റിങ് ഏജൻസിയും നൽകുന്നതോടെ പരീക്ഷ നടത്തിപ്പിലുള്ള ക്രമക്കേടുകൾ കൂടുതൽ വ്യക്തമാവും.
ഈ വസ്തുകൾ മനസ്സിലാക്കിയാണ് എം.എസ്.എഫ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തതെന്നും പി.വി. അഹമ്മദ് സാജു പറഞ്ഞു.