ബദരീനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുകേഷ് അംബാനി; 5 കോടി സംഭാവന നല്‍കി
|ഹെലികോപ്റ്ററിൽ ഹിമാലയൻ ക്ഷേത്രത്തിലെത്തിയ അംബാനി അവിടെ നടന്ന പൂജയിൽ പങ്കെടുത്തതായി ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ് കിഷോർ പൻവാർ പറഞ്ഞു
ബദരീനാഥ്: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ബദരീനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.വ്യാഴാഴ്ച ക്ഷേത്രത്തിലെത്തിയ അംബാനി ബദരീനാഥ്,കേദാര്‍നാഥ് ക്ഷേത്രങ്ങളുടെ വികസനത്തിനായി 5 കോടി രൂപ സംഭാവനയായി നല്‍കി.
കൂട്ടാളികളോടൊപ്പം ഹെലികോപ്റ്ററിൽ ഹിമാലയൻ ക്ഷേത്രത്തിലെത്തിയ അംബാനി അവിടെ നടന്ന പൂജയിൽ പങ്കെടുത്തതായി ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ് കിഷോർ പൻവാർ പറഞ്ഞു. ഈയിടെ ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രവും അംബാനി സന്ദര്‍ശിച്ചിരുന്നു. മകന്‍ ആനന്ദിന്‍റെ പ്രതിശ്രുവധു രാധിക മര്‍ച്ചന്‍റും റിലയന്‍സ് റീട്ടെയ്ല്‍ ലിമിറ്റഡ് ഡയറക്ടര്‍ മനോജ് മോദിയും മുകേഷിനൊപ്പമുണ്ടായിരുന്നു.
തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ഒന്നരക്കോടി രൂപ മുകേഷ് അംബാനി കാണിക്കയായി നല്‍കി. രാധികക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്ന മുകേഷ് അംബാനിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഇരുവരും ക്ഷേത്രപരിസരത്തുള്ള ആനയെ ഊട്ടുന്നതും അനുഗ്രഹം വാങ്ങുന്നതുമെല്ലാം വീഡിയോയിലുണ്ട്. വെങ്കിടേശ്വര ഭഗവാന്‍റെ അനുഗ്രഹം തേടിയാണ് താന്‍ ക്ഷേത്രദര്‍ശനത്തിനെത്തിയതെന്ന് മുകേഷ് അംബാനി പ്രതികരിച്ചു. ഓരോ വര്‍ഷവും ക്ഷേത്രം കൂടുതല്‍ മെച്ചപ്പെട്ടതാകുന്നതായും വെങ്കിടേശ്വക്ഷേത്രം ഇന്ത്യക്കാര്‍ക്ക് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ മുകേഷ് അന്നദാന ഫണ്ടിലേക്ക് 1.51 കോടി സംഭാവന നല്‍കിയിരുന്നു.
#WATCH | Reliance Industries Chairman Mukesh Ambani visited Badrinath Dham and Kedarnath Dham today. He performed puja at both temples. The industrialist donated Rs 5 crores to The Badri-Kedar Temple Committee (BKTC) pic.twitter.com/DTrX4eCPvv
— ANI UP/Uttarakhand (@ANINewsUP) October 13, 2022