India
BMW, arrest,Mumbai boy,BMW bonnet,Porscheaccident,punePorsche,latest national news,മുംബൈ,അപകടയാത്ര,ബിഎംഡബ്ല്യുവിന്റെ ബോണറ്റിലിരുന്ന് യാത്ര
India

വീണ്ടും ആഡംബരകാറുമായി അപകടയാത്ര: 17 കാരൻ ഓടിച്ച ബിഎംഡബ്ല്യുവിന്റെ ബോണറ്റിലിരുന്ന് യാത്ര; പിതാവടക്കം രണ്ടുപേർ അറസ്റ്റിൽ

Web Desk
|
29 May 2024 6:45 AM GMT

ആഴ്ചകള്‍ക്ക് മുന്‍പാണ് പൂനയില്‍ പതിനേഴുകാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ട് ഐടി ജീവനക്കാര്‍ മരിച്ചത്

മുംബൈ: പൂനയിൽ പതിനേഴുകാരൻ ഓടിച്ച പോർഷെ കാറിടിച്ച് രണ്ടു സോഫ്റ്റ് വെയർ എഞ്ചിനീയർമാർ മരിച്ച സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. അപകടം തേച്ചുമായ്ച്ചുകളയാൻ പ്രതിയായ കൗമാരക്കാരന്റെ കുടുംബം നടത്തിയ ഇടപെടലുകളും ഇതിനോടകം തന്നെ വൻവിവാദത്തിലേക്ക് നയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മുംബൈയിൽ പതിനേഴുകാരൻ ഓടിച്ച ബിഎംഡബ്ല്യു കാറിന്റെ ബോണറ്റിലിരുന്ന് മറ്റുള്ളവർ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായത്. വീഡിയോ വൈറലായതിന് പിന്നാലെ കൗമാരക്കാരന്റെ പിതാവും ബോണറ്റിൽ യാത്ര ചെയ്തയാളും അറസ്റ്റിലായി.

മുംബൈയിലെ കല്യാണിലെ ശിവാജി ചൗക്ക് ഏരിയയിലെ തിരക്കേറിയ റോഡുകളിലാണ് കൗമാരക്കാരൻ കാറോടിച്ചത്. ഇതിന്റെ ബോണറ്റിൽ സുഭം മതാലിയ എന്നയാൾ കിടക്കുന്നതും വീഡിയോയിൽ കാണാം. അപകടരമായ യാത്ര കണ്ട് കാൽനടക്കാരും മറ്റ് വാഹനത്തിലെ ഡ്രൈവർമാരും അമ്പരന്ന് നിൽകുന്നതും വീഡിയോയിലുണ്ട്. റോഡിലുണ്ടായിരുന്നവരാണ് ഈ അപകട യാത്ര ഷൂട്ട് ചെയ്ത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത്.

കൗമാരക്കാരന്റെ പിതാവിന്റെ പേരിലാണ് ബിഎംഡബ്ല്യു രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളെയും ബോണറ്റിൽ യാത്ര ചെയ്ത 21 കാരനായ മതാലിയെയും അറസ്റ്റ് ചെയ്തതായി കല്യാണ് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

മെയ് 19 ന് പുലർച്ചെയാണ് എഞ്ചിനീയർമാരായ അശ്വിനി കോസ്ത, അനീഷ് അവാധിയ എന്നിവരുടെ മരണത്തിനിടയാക്കിയ പൂന പോര്‍ഷെ കാറപടകം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ പോർഷെ കാർ ഇടിക്കുകയുായിരുന്നു. രണ്ടുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടം നടന്ന് 15 മണിക്കൂറിനുള്ളിൽ ബാലന് ജാമ്യം അനുവദിച്ചു. റോഡപകടങ്ങളെക്കുറിച്ച് 300 വാക്കുകളുള്ള ഉപന്യാസം എഴുതാൻ ആവശ്യപ്പെട്ടും 15 ദിവസം ട്രാഫിക് പൊലീസുകാരോടൊപ്പം പ്രവർത്തിക്കാനും മദ്യപാന ശീലത്തെക്കുറിച്ച് കൗൺസിലിംഗ് തേടാനും നിർദേശിച്ചാണ് ജാമ്യം നൽകിയത്. ഇത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പിന്നീടാണ് ഉത്തരവ് പരിഷ്‌ക്കരിച്ച് പ്രതിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് അയച്ചത്.

Related Tags :
Similar Posts