മുംബൈയില്‍ ആദ്യ കോവിഡ് ഡെല്‍റ്റ പ്ലസ് മരണം
|ഗഡ്കോപാര്‍ സ്വദേശിയായ 63കാരിയാണ് മരിച്ചതെന്ന് ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു
കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് മുംബൈയില്‍ ആദ്യ മരണം. ഗഡ്കോപാര്‍ സ്വദേശിയായ 63കാരിയാണ് മരിച്ചതെന്ന് ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം കോവിഡ് ബാധിച്ച സ്ത്രീക്ക് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചിരുന്നു.
മരിച്ച സ്ത്രീക്ക് രണ്ടു ഡോസ് വാക്സിനുകളും എടുത്തിരുന്നു. സ്ത്രീക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ജൂലൈ 21നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. സ്ത്രീയുടെ കുടുംബത്തിലെ ആറു പേര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. ഇവരില്‍ രണ്ടു പേര്‍ക്ക് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. '' ഇരുവരും സുഖമായിരിക്കുന്നതായും നാലു പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ടെന്നും ബി.എം.സി അധികൃതര്‍ പറഞ്ഞു.
ഇതോടെ മഹാരാഷ്ട്രയില്‍ ഡെല്‍റ്റ പ്ലസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. രത്നഗിരി സ്വദേശിയായ 80കാരിയാണ് സംസ്ഥാനത്ത് ആദ്യമായി ഡെല്‍റ്റ വകഭേദം ബാധിച്ചു മരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരെ 65 ഡെല്‍റ്റ പ്ലസ് കേസുകളാണ്