India
വൈഫൈ പാസ്‍വേര്‍ഡ് നൽകിയില്ല; 17 കാരനെ കുത്തിക്കൊന്നു
India

വൈഫൈ പാസ്‍വേര്‍ഡ് നൽകിയില്ല; 17 കാരനെ കുത്തിക്കൊന്നു

Web Desk
|
2 Nov 2022 10:28 AM GMT

സംഭവത്തില്‍ രണ്ടുപേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

മുംബൈ: വൈഫൈ പാസ്‍വേര്‍ഡ് ചോദിച്ചിട്ട് നൽകാത്തതിന് 17 കാരനെ കുത്തിക്കൊന്നു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.വിശാൽ രാജ് കുമാർ മൗര്യയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞയാഴ്ച മുംബൈയിലെ കമോത്തേ പ്രദേശത്ത് കടയുടെ സമീപത്ത് നിൽക്കുകയായിരുന്നു വിശാൽ രാജ് കുമാർ മൗര്യ. ഈ സമയത്ത് അവിടെയെത്തിയ പ്രതികൾ വൈഫൈ പാസ് വേർഡ് നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് നൽകാൻ തയ്യാറാകാത്തതതിനെ തുടർന്ന് മൂവരും തമ്മിൽ തർക്കമുണ്ടായി.ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ഇതിനിടയിൽ ഇരുവരും ചേർന്ന് വിശാലിനെ കുത്തുകയായിരുന്നു.

പ്രതികൾ ഓടി രക്ഷപ്പെട്ടു.വിശാലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. സംഭവം നടന്ന് മണിക്കൂറുകൾക്കകം മുംബൈ പൊലീസ് പ്രതികളെ പിടികൂടിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

Similar Posts