India
മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറും; കൈമാറരുതെന്ന ഹരജി US കോടതി നിരസിച്ചു
India

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറും; കൈമാറരുതെന്ന ഹരജി US കോടതി നിരസിച്ചു

Web Desk
|
22 Oct 2024 4:44 AM GMT

റാണയുടെ ഹരജി യുഎസ് കോടതി നിരസിച്ചതിന് പിന്നാലെയാണ് നടപടി

ന്യൂഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി കനേഡിയൻ-പാക് പൗരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറും. റാണയുടെ ഹരജി യുഎസ് കോടതി നിരസിച്ചതിന് പിന്നാലെയാണ് നടപടി. ഇന്ത്യ- യു.എസ് അന്വേഷണ ഏജൻസികൾ ആശയവിനിമയം നടത്തി. തഹാവൂർ റാണയെ ഡിസംബറിലാകും കൈമാറുക. പാകിസ്താനിൽ വേരുകളുള്ള കാനഡക്കാരനായ ബിസിനസുകാരനായ റാണ 2009 മുതൽ ലോസാഞ്ചലസിലെ ജയിലിലാണ്. മുംബൈ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ പാകിസ്ഥാൻ-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി തഹാവുർ റാണക്ക് ബന്ധമുണ്ടെന്നായിരുന്നു സംശയം.

Similar Posts