India
മുസ്‍ലിം ലീഗ് മതേതര പാർട്ടി, ചോദ്യം ചെയ്യുന്നത് പാർട്ടിയെ അറിയാത്തവർ; രാഹുൽ ഗാന്ധി
India

'മുസ്‍ലിം ലീഗ് മതേതര പാർട്ടി, ചോദ്യം ചെയ്യുന്നത് പാർട്ടിയെ അറിയാത്തവർ'; രാഹുൽ ഗാന്ധി

Web Desk
|
2 Jun 2023 3:30 AM GMT

കേരളത്തിൽ കോൺഗ്രസും മുസ്‍ലിം ലീഗുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് രാഹുലിന്റെ ഉത്തരം

വാഷിങ്ടൺ: മുസ്‍ലിം ലീഗ് മതേതര പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമേരിക്കയിലെ വാർത്താ സമ്മേളനത്തിലാണ് രാഹുല്‍ മുസ്‍ലിംലീഗിനെ പ്രകീർത്തിച്ചത്. 'മുസ്‍ലിം ലീഗ് തികച്ചും മതേതര പാർട്ടിയാണ്, അതിൽ മതേതരമല്ലാത്തതായി ഒന്നുമില്ല' രാഹുൽ പറഞ്ഞു.

കേരളത്തിൽ കോൺഗ്രസും മുസ്ലിംലീഗുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് രാഹുലിന്റെ ഉത്തരം. ലീഗിനെക്കുറിച്ച് പഠിക്കാത്തവരാണ് പാർട്ടിയുടെ മതേതരത്വത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'പ്രതിപക്ഷം ഒറ്റക്കെട്ടാണ്. കോൺഗ്രസ് എല്ലാ പ്രതിപക്ഷ പാർട്ടിയുമായി പതിവായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രതിപക്ഷത്തോടൊപ്പം ഞങ്ങളും മത്സരിക്കുന്ന ഇടങ്ങളുണ്ട്. അതുകൊണ്ട് തെന്ന ചില വിട്ടുവീഴ്ചകൾ ആവശ്യമാണ്. ഇത് സങ്കീർണ്ണമായ ചർച്ചയാണ്. എന്നിരുന്നാലും കേന്ദ്രത്തിൽ ബിജെപിക്കെതിരായ ഒരു മഹാ പ്രതിപക്ഷ സഖ്യം രൂപപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്'..രാഹുൽ പറഞ്ഞു.

പത്ത് ദിവസത്തെ സന്ദർശനത്തിനാണ് രാഹുൽ അമേരിക്കയിലെത്തിയത്.

Similar Posts