അധ്യാപിക വിദ്വേഷം കോരിയിട്ട കുരുന്നുമനസുകളെ ആലിംഗനം ചെയ്യിച്ച് നരേഷ് ടികായത്ത്
|2013ൽ മുസഫർ നഗറിൽ വർഗീയ സംഘർഷം ഉണ്ടായതാണെന്നും ഈ ജില്ല കത്തിക്കാൻ ഇനി ഒരിക്കലും അനുവദിക്കില്ലെന്നും നരേഷ് ടിക്കായത്ത് പറഞ്ഞു.
മുസഫർ നഗർ: അധ്യാപിക വിദ്വേഷം കോരിയിട്ട കുരുന്നുമനസുകളെ പരസ്പരം ആലിംഗനം ചെയ്യിച്ച് ഉത്തർപ്രദേശിലെ കർഷക നേതാക്കൾ. മുസഫർ നഗറിൽ മുസ്ലിം വിദ്യാർഥിയുടെ മുഖത്ത് അധ്യാപികയുടെ നിർദേശതെ തുടർന്ന് അടിച്ച വിദ്യാർത്ഥികളാണ് സഹപാഠിയെ ആലിംഗനം ചെയ്തത്. കർഷക നേതാവ് നരേഷ് ടിക്കായതാണ് കുട്ടികളെ ഒന്നിപ്പിക്കാൻ മുന്നോട്ട് വന്നത്.
അധ്യാപികയുടെ ആജ്ഞ അനുസരിച്ച് സഹപാഠിയെ തല്ലിയ വിദ്യാർഥികൾ, തല്ലേറ്റ ഏഴ് വയസുകാരനെ വാരിപ്പുണരാനുള്ള ആജ്ഞയും മനസാലെ സ്വീകരിക്കുകയിരുന്നു. കൂട്ടുകാരനോട് ചെയ്ത തെറ്റിന്റ വ്യാപ്തി അവർക്ക് മനസിലായിട്ടുണ്ടാകില്ല. തല്ലിയ ഓരോ വിദ്യാർഥിയും അവന്റെ അടുത്തെത്തി ആലിംഗനം ചെയ്തു. ഒടുവിൽ ഭാരതീയ കിസാൻ യൂനിയൻ നേതാവ് നരേഷ് ടിക്കായത്ത് തന്റെ മടിയിൽ കുട്ടികളെ ചേർത്തിരുത്തി.
മുസഫർ നഗർ ജില്ലയിലെ മൻസൂർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖുബ്ബാപൂരിൽ നേരിട്ടെത്തിയാണ് നരേഷ് മുസ്ലിം വിദ്യാർഥിയെ തല്ലിയ ഹിന്ദു വിദ്യാർഥികളെ ഒന്നടങ്കം വിളിച്ചുവരുത്തിയത്. 2013ൽ മുസഫർ നഗറിൽ വർഗീയ സംഘർഷം ഉണ്ടായതാണെന്നും ഈ ജില്ല കത്തിക്കാൻ ഇനി ഒരിക്കലും അനുവദിക്കില്ലെന്നും നരേഷ് ടിക്കായത്ത് പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Muzaffarnagar Case : Both the kids hugged each other infront of elders of their Village, my respects to the people of their Village, I believe it's Naresh Tikait Sahab in the background. Good work ❤️.
— Akshit (@CaptainGzb) August 26, 2023
But as usual RSS and BJP supporters will not like it.pic.twitter.com/4V9sMasleh