മൈസൂരു ദസറ ആഘോഷം ഇന്ന് തുടങ്ങും; ചടങ്ങുകളിൽ 500 പേർ മാത്രം
|കോവിഡ് പശ്ചാത്തലത്തിൽ 412ാമത് ദസറ നടക്കുന്ന ഇക്കുറിയും കർശന നിയന്ത്രണങ്ങൾ സ്വീകരിക്കും
മൈസൂരുവിലെ പ്രശസ്ത ആഘോഷമായ ദസറ ഇന്ന് തുടങ്ങും. പ്രധാന ചടങ്ങുകളിൽ 500 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. 10 ദിവസം നീണ്ടു നിൽക്കുന്ന പരിപാടി സ്‌റ്റേറ്റ് ഫെസ്റ്റിവൽ (നാഡ ഹബ്ബ) ആയാണ് നടത്തുന്നത്.
ചാമുണ്ഡേശ്വരി ദേവിയുടെ പ്രതിഷ്ഠയിൽ പുഷ്പാർച്ചന നടത്തി മുഖ്യമന്ത്രി ബി. ബാസവരാജ് ബെമ്മയ്, മുൻമുഖ്യമന്ത്രി എസ്.എം കൃഷ്ണ തുടങ്ങിയവർ ചടങ്ങ് തുടങ്ങും. ചാമുണ്ഡി ഹില്ലിലാണ് മൈസൂരു രാജകുടുംബത്തിന്റെ ഈ പ്രധാന പ്രതിഷ്ഠയുള്ളത്.
കോവിഡ് പശ്ചാത്തലത്തിൽ 412ാമത് ദസറ നടക്കുന്ന ഇക്കുറിയും കർശന നിയന്ത്രണങ്ങൾ സ്വീകരിക്കും. കർണാടകയുടെ സാംസ്‌കരിക തനിമ വിളിച്ചോതുന്ന ആഘോഷത്തിലേക്ക് സാധരണ നിരവധി സഞ്ചാരികൾ എത്താറുണ്ട്. എന്നാൽ ഈ പ്രവിശ്യം അംബവിലാസ് കൊട്ടാരത്തിലെ കലാപരിപാടി, ദസറ ഘോഷയാത്ര, ടോർച്ച് ലൈറ്റ് പരേഡ് എന്നിവയിൽ 500 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. എന്നാൽ ചടങ്ങുകൾ ലൈവായി കാണിക്കാൻ മൈസൂരു ഭരണകൂടം സംവിധാനമൊരുക്കിയിട്ടുണ്ട്.
വിജയനഗർ സാമ്രാജ്യത്തിന്റെ ദസറ ആഘോഷം വോഡയാർ രാജവംശം പിന്നീട് സ്വീകരിക്കുകയായിരുന്നു. 1610 ലാണ് രാജ വോഡയാർ ദസറ ആഘോഷം ആദ്യമായി നടത്തിയത്.