India
ഗ്യാ​ൻ​വാ​പി മ​സ്ജി​ദിൽ നമസ്കാരം പതിവ് പോലെ
India

ഗ്യാ​ൻ​വാ​പി മ​സ്ജി​ദിൽ നമസ്കാരം പതിവ് പോലെ

Web Desk
|
2 Feb 2024 4:01 AM GMT

വരാണസി ജില്ലാ കോടതി ഉത്തരവ് വന്നതിന് പിന്നാലെ വ്യാഴാഴ്ച അടിഭാഗത്തെ നിലവറയിൽ പൂജ ആരംഭിച്ചിരുന്നു

ന്യൂ​ഡ​ൽ​ഹി: ഗ്യാ​ൻ​വാ​പി മ​സ്ജി​ദി​ന്റെ അടിഭാഗത്തെ നിലവറയിൽ പൂജ ആരംഭിച്ചെങ്കിലും വ്യാഴാഴ്ചയും പതിവ് പോലെ നമസ്കാരം നടന്നു. നമസ്കാരം തടയാൻ അധികൃതരു​ടെയോ, പുറത്തുനിന്നുള്ളവരു​ടെയോ ഭാഗത്ത് നിന്ന് നീക്കമൊന്നുമുണ്ടായില്ലെന്ന് അ​ൻ​ജു​മ​ൻ മ​സാ​ജി​ദ് ഇ​ൻ​തി​സാ​മി​യ ക​മ്മി​റ്റി ജോ. ​സെ​ക്ര​ട്ട​റി സ​യ്യി​ദ് മു​ഹ​മ്മ​ദ് യാ​സീ​ൻ പ​റ​ഞ്ഞു.

പൂ​ജ​ക്ക് ബു​ധ​നാ​ഴ്ച അ​നു​മ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ വ്യാ​ഴാ​ഴ്ച തെ​ക്കു​ഭാ​ഗ​ത്തെ നി​ല​വ​റ​യി​ൽ ​വി​ഗ്ര​ഹം പ്ര​തി​ഷ്ഠി​ച്ച് പൂ​ജ ആ​രം​ഭി​ച്ചി​രു​ന്നു.മ​സ്ജി​ദി​ന​ക​ത്താ​ണ് വി​ഗ്ര​ഹം സ്ഥാ​പി​ച്ച​തെ​ന്നും ഇ​വി​ടെ മു​സ്‍ലിം​ക​ൾ​ക്ക് ആ​രാ​ധ​ന മു​ട​ങ്ങി​യെ​ന്നു​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ പ്ര​ചാ​ര​ണം തെറ്റാണെന്നും അത് അവസാനിപ്പിക്കണമെന്നും സ​യ്യി​ദ് മു​ഹ​മ്മ​ദ് യാ​സീ​ൻ പറഞ്ഞു.

ബുധനാഴ്ചയാണ് ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വരാണസി ജില്ലാ കോടതി അനുമതി നൽകിയത്. കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം തന്നെ പ്രദേശവാസികൾ മസ്ജിദ് കോംപ്ലക്‌സിനകത്തെ നിലവറയിൽ പൂജ തുടങ്ങിയിരുന്നു.

അതിനിടെ പൂജക്ക് അനുമതി നൽകിയ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. നിയമപോരാട്ടം തുടരുമെന്നും നീതി വേണമെന്നും മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് യാസീൻ പറഞ്ഞു.

Related Tags :
Similar Posts