India
നഖ്‍വിയുടെ കാലാവധി കഴിയുന്നു; രാജ്യസഭയിൽ മുസ്‍ലിം അംഗങ്ങൾ ഇല്ലാതാകും
India

നഖ്‍വിയുടെ കാലാവധി കഴിയുന്നു; രാജ്യസഭയിൽ മുസ്‍ലിം അംഗങ്ങൾ ഇല്ലാതാകും

Web Desk
|
5 Jun 2022 1:38 AM GMT

ലോക്‌സഭയിൽ ബി.ജെ.പിക്ക് ഒരംഗം മാത്രം

ഡൽഹി: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയുടെ കാലാവധി അവസാനിക്കുന്നതോടെ മുസ്‍ലിം വിഭാഗത്തിൽ നിന്നും ബി.ജെ.പിക്ക് രാജ്യസഭയിൽ അംഗങ്ങളില്ലാതാകും. അടുത്ത മാസം ഏഴിനാണ് നഖ്‌വിയുടെ കാലാവധി അവസാനിക്കുന്നത്. ഭരിക്കുന്ന പാർട്ടിക്ക് രാജ്യസഭയിൽ മുസ്‍ലിം പ്രതിനിധ്യം ഇല്ലാതാകുന്നത് ആദ്യമായിട്ടായിരിക്കും.

നിലവിൽ മുക്താർ അബ്ബാസ് നഖ്‌വിയെ കൂടാതെ രണ്ടംഗങ്ങൾ കൂടി രാജ്യസഭയിലുണ്ട്. മുൻ കേന്ദ്രമന്ത്രി എം.ജെ അക്ബറും സായിദ് സഫർ ഇസ്ലാമും. മുൻ പത്രാധിപർ കൂടിയായ എം.ജെ അക്ബറിന്റെ കാലാവധി ഈ മാസം 29 നും സഫർ ഇസ്‍ലാമിന്റേത് ജൂലൈ നാലാം തീയതിയും അവസാനിക്കും.

മന്ത്രി സഭയിലെ ഏക ബി.ജെ.പി മുസ്‍ലിം മുഖമായ നഖ്‌വിയെ പെട്ടെന്ന് പാർട്ടി ഉപേക്ഷിക്കില്ലെനാണ് കരുതിയത്. അഖിലേഷ് യാദവ് നിയമസഭയിലേക്ക് ജയിച്ചതിനാൽ ഒഴിവ് വന്ന രാംപൂർ ലോക്സഭാ മണ്ഡലത്തിലേക്ക് നഖ്‌വിയെ പരിഗണിക്കുമെന്നാണ് കരുതിതിയിരുന്നത്.

സമാജ്‍വാദി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന ഘനശ്യാം ലോനിക്കാണ് നറുക്ക് വീണത്. നഖ്‌വി പടിയിറങ്ങുന്നതോടെ ലോക്‌സഭയിലെ ഏക ബി.ജെ.പി അംഗം ബംഗാൾ ബിഷ്ണുപുർ മണ്ഡലത്തിലെ സൗമിത്ര ഖാൻ ആകും. ഘടക കക്ഷിയായ എൽ.ജെ.പി യിലെ മെഹബൂബ് അലി കൈസറിനെ കൂടി കൂട്ടിയാൽ എൻ.ഡി.എയുടെ മുസ്‍ലിം അംഗങ്ങളുടെ എണ്ണം രണ്ടിലൊതുങ്ങും.

Similar Posts