India
യുക്രൈൻ വിഷയത്തിൽ നരേന്ദ്രമോദിയുടെ അടിയന്തരയോഗം; യൂറോപ്യൻ യൂണിയനുമായി സംസാരിച്ചതായി വിദേശകാര്യമന്ത്രി
India

യുക്രൈൻ വിഷയത്തിൽ നരേന്ദ്രമോദിയുടെ അടിയന്തരയോഗം; യൂറോപ്യൻ യൂണിയനുമായി സംസാരിച്ചതായി വിദേശകാര്യമന്ത്രി

Web Desk
|
24 Feb 2022 11:43 AM GMT

കിയവിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനാണ് മുൻഗണനയെന്ന് എംബസി.

യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരയോഗം വിളിച്ചു. ആഭ്യന്തര മന്ത്രി, ആഭ്യന്തര സെക്രട്ടറി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ഒഴിപ്പിക്കലിന് ബദൽമാർഗം തേടാനാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ തീരുമാനം..

യൂറോപ്യൻ യൂണിയനുമായി സംസാരിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. യുക്രെയ്‌നിലെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും അതിന്‍റെ തീവ്രത കുറയ്ക്കാന്‍ ഇന്ത്യക്ക് എങ്ങനെ ഇടപെടാമെന്നതിനെയും കുറിച്ചാണ് സംസാരിച്ചതെന്ന് എസ്.ജയശങ്കര്‍ പറഞ്ഞു.

കിയവിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനാണ് മുൻഗണനയെന്നും എംബസി അറിയിച്ചു. സുരക്ഷിതരല്ലാത്തവർക്ക് ബങ്കറുകളിലേക്ക് മാറാൻ നിർദേശം നല്കിയിട്ടുണ്ട്. യുക്രൈനിൽ ഏത് ഭാഗത്തേക്ക് നീങ്ങിയാലും അത്യാവശ്യ രേഖകൾ കരുതണമെന്നും എംബസി മുന്നറിയിപ്പ് നല്‍കി. ഗൂഗിൾ മാപ്പിൽ സ്ഥലങ്ങൾ ലഭ്യമാകുമെന്നും എംബസി അറിയിച്ചു.

Similar Posts