India
പ്രധാനമന്ത്രിയുടെ വിദേശ പര്യടനം ആരംഭിച്ചു
India

പ്രധാനമന്ത്രിയുടെ വിദേശ പര്യടനം ആരംഭിച്ചു

Web Desk
|
2 May 2022 8:46 AM GMT

ജർമനിയിലെത്തിയ മോദി ബെർലിനിലെ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനം ആരംഭിച്ചു. ജർമനിയിലെത്തിയ മോദി ബെർലിനിലെ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ജർമൻ ചാൻസലറായി ഉലാവ് ഷോൾസ് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. മോദിക്കൊപ്പമെത്തിയ ഇന്ത്യന്‍ സംഘം ജർമൻ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.

കോവിഡിന് ശേഷം സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യവസായികളെ ഇന്ത്യയിലേക്ക് ക്ഷണിക്കാനാണ് നീക്കം. നാളെ ഡെൻമാർക്കും മറ്റന്നാൾ ഫ്രാൻസും പ്രധാനമന്ത്രി സന്ദർശിക്കും.

നാളെ ഡെൻമാർക്ക് സന്ദർശിക്കുന്ന പ്രധാനമന്ത്രി ഡച്ച് പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക്സണുമായി കൂടിക്കാഴ്ച നടത്തും. ഡന്മാര്‍ക്കില്‍ ആദ്യമായാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്.കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നത് മുതൽ സ്മാർട് സിറ്റി നിർമാണത്തിൽ വരെ അഞ്ച് വർഷത്തേക്കുള്ള സഹകരണം ഉറപ്പാക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. ഡെൻമാർക്കിലെ ഇന്ത്യക്കാരെയും പൊതുപരിപാടിയിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

മൂന്നാം ദിവസം ഫ്രാൻസിലെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാക്രോണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്ക് ശേഷമുള്ള സന്ദർശനം പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും നോക്കിക്കാണുന്നത്. നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനാവശ്യമായ ചർച്ചകളാണ് സന്ദർശനത്തിലുണ്ടാവുക. യുക്രൈൻ വിഷയത്തിലുള്ള ഇന്ത്യയുടെ നിലപാട് മൂന്ന് രാഷ്ട്രങ്ങളേയും പ്രധാനമന്ത്രി അറിയിക്കും.

Similar Posts