India
Former Union Minister Narendra Singh Tomar named new Madhya Pradesh assembly speaker, Narendra Singh Tomar named new MP assembly speaker, Madhya Pradesh assembly poll 2023
India

മധ്യപ്രദേശിൽ നരേന്ദ്ര സിങ് തോമർ നിയമസഭാ സ്പീക്കറാകും

Web Desk
|
12 Dec 2023 1:11 AM GMT

മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചിരുന്നു നരേന്ദ്ര സിങ് തോമർ

ഭോപ്പാല്‍: മധ്യപ്രദേശിൽ മുൻ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമർ നിയമസഭാ സ്പീക്കറാകും. ഉജ്ജയിനിലെ പ്രബല ഒ.ബി.സി നേതാവ് മോഹൻ യാദവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തീരുമാനം.

സാമുദായിക സമവാക്യങ്ങൾ കണക്കിലെടുത്ത് ജഗ്ദീഷ് ദേവ്‌റയും രാജേഷ് ശുക്ലയും ഉപമുഖ്യമന്ത്രിമാരാകും. സത്യപ്രതിജ്ഞയുടെ തിയതി ബി.ജെ.പി നേതൃത്വം ഉടൻ തീരുമാനിക്കും. അതേസമയം, ശിവ്‌രാജ് സിങ് ചൗഹാനെ മുഖ്യമന്ത്രി പദത്തിൽനിന്നു നീക്കിയതിനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി ഉടലെടുത്തതായി സൂചനയുണ്ട്. മറ്റു പദവികൾ പോലും നൽകാത്തതിനെതിരെ ഇന്നലെ ചൗഹാൻ അനുയായികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഉജ്ജയിൻ സൗത്ത് മണ്ഡലത്തിൽനിന്നു ജയിച്ചാണ് മോഹൻ യാദവ് നിയമസഭയിലെത്തുന്നത്. മേഖലയില്‍ ഒ.ബി.സി വിഭാഗത്തിൽ വലിയ സ്വാധീനമുള്ള നേതാവാണ് അദ്ദേഹം. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് മോഹൻ യാദവിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു എം.എൽ.എമാരുടെ യോഗം.

ശിവരാജ് സിങ് ചൗഹാൻ, കേന്ദ്രമന്ത്രി പദം രാജിവച്ച നരേന്ദ്ര സിങ് തോമർ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിജയ് വാർഗിയ തുടങ്ങിയവരെ മറികടന്നാണ് മോഹൻ യാദവിന് നറുക്ക് വീണത്.

Summary: Former Union Minister Narendra Singh Tomar named new Madhya Pradesh assembly speaker

Similar Posts