India
Danish Ali alleges that narrative being set for lynching me out of parliament, Danish Ali controversy, Ramesh Bidhuri racist remarks

ഡാനിഷ് അലി

India

പാർലമെന്‍റിനുശേഷം ഇപ്പോള്‍ പുറത്തുവച്ച് തല്ലിക്കൊല്ലാനും നീക്കം നടക്കുന്നു-ഡാനിഷ് അലി

Web Desk
|
24 Sep 2023 3:54 PM GMT

ബി.ജെ.പി നേതാവ് നിഷികാന്ത് ദുബേയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡാനിഷ് അലി

ന്യൂഡൽഹി: ലോക്‌സഭയിൽ വാക്കുകൾകൊണ്ടുള്ള കൊലയ്ക്കുശേഷം പുറത്ത് തല്ലിക്കൊല്ലാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ബി.എസ്.പി എം.പി ഡാനിഷ് അലി. ബി.ജെ.പി നേതാവ് നിഷികാന്ത് ദുബേയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡാനിഷ് പ്രധാനമന്ത്രിക്കെതിരെ നടത്തിയ അപകീർത്തി പരാമർശങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിഷികാന്ത് ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്തെഴുതിയിരുന്നു.

പാർലമെന്റിനകത്ത് എന്നെ വാക്കുകൾകൊണ്ട് വധിച്ചു. ഇനി പാർലമെന്റിനു പുറത്തുവച്ച് എന്നെ തല്ലിക്കൊല്ലാനുള്ള ആഖ്യാനങ്ങളാണ് ഇപ്പോൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾ അന്വേഷിക്കാൻ ഞാൻ സ്പീക്കറോട് ആവശ്യപ്പെടും. നിഷികാന്ത് ദുബേയ്‌ക്കെതിരെ അവകാശലംഘനത്തിനു നടപടിയെടുക്കാനുള്ള കാരണമാണിത്-ഡാനിഷ് അലി പറഞ്ഞു.

രമേശ് ബിധൂരിയുടെ മണ്ഡലത്തിലെ ജനങ്ങൾ വരെ മുന്നോട്ടുവന്ന് സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, ബി.ജെ.പിക്ക് ഇതിൽ ലജ്ജ തോന്നുന്നില്ല. തെരുവിൽ അവരുടെ പ്രവർത്തകർ ചെയ്യുന്നതാണ് ഇപ്പോൾ നേതാക്കൾ പാർലമെന്റിലും ചെയ്തിരിക്കുന്നതെന്നും ഡാനിഷ് അലി കുറ്റപ്പെടുത്തി.

പാർലമെന്റിനകത്ത് നിരന്തരം അപമര്യാദയായി പെരുമാറുന്നയാളാണ് ഡാനിഷ് അലിയെന്നും നിഷികാന്ത് ആരോപിച്ചിരുന്നു. അദ്ദേഹം കോൺഗ്രസിൽ ചേരാൻ നീക്കം നടത്തുന്നുണ്ട്. അതുകൊണ്ടാണ് അവർ ഒന്നിച്ച് ഇതൊരു പ്രശ്‌നമാക്കാൻ ശ്രമിക്കുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്നു പ്രചരിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.

Summary: BJP MP Nishikant Dubey's allegations baseless, narrative being set for 'lynching me': Danish Ali

Similar Posts