India
രാജ്യത്തെ തടവുകാരിൽ 76 ശതമാനവും വിചാരണത്തടവുകാരെന്ന് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ
India

രാജ്യത്തെ തടവുകാരിൽ 76 ശതമാനവും വിചാരണത്തടവുകാരെന്ന് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ

Web Desk
|
4 May 2022 3:45 AM GMT

ജമ്മുകശ്മീരിലും ഡൽഹിയിലുമാണ് ഏറ്റവും കൂടുതൽ വിചാരണത്തടവുകാരുള്ളത്

ഡല്‍ഹി: രാജ്യത്തെ ആകെ തടവുകാരിൽ 76 ശതമാനവും വിചാരണത്തടവുകാർ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ ആണ് ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ഡൽഹിയിലും കശ്മീരിലുമാണ് ഏറ്റവും കൂടുതൽ തടവുകാർ വിചാരണ കാത്ത് കിടക്കുന്നത്.

ആകെയുള്ള തടവുകാരിൽ 3,71848 പേർ വിചാരണ തടവുകാരാണ്. വിചാരണ തടവുകാരിൽ 27 ശതമാനവും നിരക്ഷരർ എന്നും സ്ഥിതിവിവര കണക്കു വ്യക്തമാക്കുന്നത്. ഇവരിൽ 41 ശതമാനം പേരും പത്താം ക്ലാസിന് മുൻപ് പഠനം ഉപേക്ഷിച്ചരാണ്. 20 ശതമാനം പേര്‍ മുസ്‍ലിം മതത്തിൽ നിന്നുള്ളവരും 73 ശതമാനം പേര്‍ ആദിവാസി,പിന്നോക്ക,ദലിത്‌ വിഭാഗങ്ങളിൽ പെട്ടവരുമാണ്.

14,506 പേര് ഡൽഹിയിലെ ജയിലിൽ മാത്രം കഴിയുന്നു. പകുതി പേരുടെയും കുറ്റങ്ങൾ ചാർത്തപ്പെട്ടിരിക്കുന്നത് ശാരീരിക ഉപദ്രവങ്ങളുടെ പേരിലും 20 ശതമാനം കുറ്റങ്ങൾ പിടിച്ചുപറി ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കുമാണ്. തടവറയിൽ കഴിയുന്ന വിചാരണ തടവുകാരിൽ ഏറെയും അഭിഭാഷകനെ നിയമിക്കാനുള്ള സാമ്പത്തിക ഭദ്രതയില്ലാത്തവരും ജാമ്യത്തുക കെട്ടിവയ്ക്കാൻ കഴിയാത്തവരുമാണ്.



Similar Posts