India
യാചകരെ പുനരധിവസിപ്പിക്കാൻ 100 കോടിയുടെ ദേശീയ പദ്ധതി വരുന്നു
India

യാചകരെ പുനരധിവസിപ്പിക്കാൻ 100 കോടിയുടെ ദേശീയ പദ്ധതി വരുന്നു

Web Desk
|
23 Nov 2021 11:58 AM GMT

ഇൻഡോർ, പാട്‌ന, ബംഗളൂരു, ലഖ്‌നൗ, ഡൽഹി, നാഗ്പൂർ, ചെന്നൈ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടക്കുന്നത്

രാജ്യത്തെ യാചകരെ പുനരധിവസിപ്പിക്കാൻ 100 കോടിയുടെ ദേശീയ പദ്ധതി വരുന്നു. അഞ്ചു വർഷത്തെ പദ്ധതിക്കായി സംസ്ഥാനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് പ്രൊപ്പോസലുകൾ തേടും. നിലവിൽ പത്ത് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടക്കുന്നുണ്ട്. 19 കോടിയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ നടക്കുന്ന പദ്ധതിയുടെ പത്ത് നഗരങ്ങളിൽ താഴെക്കിടയിൽ വരെയുള്ള യാചകരെ കേന്ദ്രീകരിച്ച് നടപ്പാക്കുകയാണ് ലക്ഷ്യം. ട്രാൻസ്ജൻഡേഴ്‌സിനും പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്.

യാചന ക്രിമിനൽ കുറ്റമെന്ന നിലയിലല്ല, സാമൂഹിക പ്രശ്‌നമെന്ന രീതിയിലാണ് പദ്ധതിയിലൂടെ പരിഗണിക്കുന്നത്. യാചകർക്ക് പുറമേ, ഭവനരഹിതർ, വേശ്യാവൃത്തിയിലേർപ്പെട്ടവർ എന്നിവരെയും പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നടപ്പാക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി രൂപവത്കരിക്കുക. യാചകരെ കുറിച്ചുള്ള സർവേ, പുനരധിവാസവും അഭയകേന്ദ്രങ്ങളിൽ എത്തിക്കലും, ക്ഷേമപദ്ധതികൾ, വ്യക്തിഗത രേഖകൾ ഒരുക്കൽ, കുട്ടികൾക്ക് വിദ്യാഭ്യാസമൊരുക്കൽ, പ്രായപൂർത്തിയായവർക്ക് നൈപുണ്യ പരിശീലനം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

ഇൻഡോർ, പാട്‌ന, ബംഗളൂരു, ലഖ്‌നൗ, ഡൽഹി, നാഗ്പൂർ, ചെന്നൈ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടക്കുന്നത്. ഈയടുത്ത് യാചക സർവേ നടത്തിയ ഡൽഹി, 20,700 പേർ യാചന നടത്തി ജീവിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു 28,000 വരെ എണ്ണം എത്താനിടയുണ്ടെന്നും അവർ കണ്ടെത്തി. നിലവിൽ അവരെ പുനരധിവസിപ്പിക്കാൻ പദ്ധതി തുടങ്ങിയിരിക്കുകയാണ് ഡൽഹി. ഇൻഡോറിൽ സർവേ നടത്തി 2500 യാചകരെ കണ്ടെത്തിയിരുന്നു.

Similar Posts