India
പ്രകൃതി ത്രിവര്‍ണ പതാക ഉയര്‍ത്തുമ്പോള്‍; അഭിമാനചിത്രം പങ്കുവച്ച് ഇന്ത്യാ ഗവണ്‍മെന്‍റ്
India

പ്രകൃതി ത്രിവര്‍ണ പതാക ഉയര്‍ത്തുമ്പോള്‍; അഭിമാനചിത്രം പങ്കുവച്ച് ഇന്ത്യാ ഗവണ്‍മെന്‍റ്

Web Desk
|
12 July 2022 6:14 AM GMT

കാണുന്ന മാത്രയില്‍ ഏതൊരു ഇന്ത്യാക്കാരന്‍റെയും നെഞ്ച് അഭിമാനം കൊണ്ടുതുടിക്കുന്ന നിമിഷങ്ങള്‍..

ഡല്‍ഹി: പ്രകൃതി ഉയര്‍ത്തിയ ത്രിവര്‍ണ പതാക..നമ്മുടെ ദേശീയപതാകയോട് സാമ്യമുള്ള ചിത്രം പങ്കുവച്ച് ഇന്ത്യാ ഗവണ്‍മെന്‍റ്. ത്രിവര്‍ണത്തില്‍ കുളിച്ചുനില്‍ക്കുന്ന ഒരു കടല്‍ത്തീരത്തിന്‍റെ ദൃശ്യമാണ് ചിത്രത്തിലുള്ളത്. കാണുന്ന മാത്രയില്‍ ഏതൊരു ഇന്ത്യാക്കാരന്‍റെയും നെഞ്ച് അഭിമാനം കൊണ്ടുതുടിക്കുന്ന നിമിഷങ്ങള്‍..

അസ്തമയസൂര്യന്‍റെ പശ്ചാത്തലത്തിലുള്ള തീരമാണ് ചിത്രത്തിലുള്ളത്. കുങ്കുമവര്‍ണത്തിലുള്ള ആകാശം..അലയടിക്കുന്ന വെളുത്ത തിരകള്‍..തിരകളോട് ചേര്‍ന്ന് പച്ചവിരിച്ച തീരം..ഇവ മൂന്നും കൂടി ചേരുമ്പോള്‍ ദേശീയപതാക കണ്ട പ്രതീതിയാണ് കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്. അത്ര മനോഹരമാണ് ഈ കാഴ്ച. ജൂൺ 22 ന് അമൃത് മഹോത്സവ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പങ്കിട്ടതെങ്കിലും വൈറലായിട്ടുണ്ട്. 'നമ്മുടെ അഭിമാനം, പ്രകൃതിയിലെ ത്രിവർണ്ണ പതാക' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിന്‍റെ ഓർമയ്ക്കായി ഇന്ത്യാ ഗവൺമെന്‍റ് സംഘടിപ്പിക്കുന്ന പരിപാടികളുടെ ഒരു പരമ്പരയാണ് ആസാദി കാ അമൃത് മഹോത്സവ്. ജന പങ്കാളിത്തോടെ ജനകീയ ഉത്സവമായിട്ടായിരിക്കും ഇത് ആഘോഷിക്കുക.

Similar Posts