നവജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി ഇന്ന് പ്രഖ്യാപിച്ചേക്കും
|പഞ്ചാബ് മന്ത്രിസഭയിലും പുനഃസംഘടന ഉണ്ടാവുമെന്നാണ് സൂചന. ഇത് സംബന്ധമായി സിദ്ദു പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്.
പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഹൈക്കമാന്‍ഡ് നീക്കങ്ങള്‍ വിജയിച്ചതായി സൂചന. നവജ്യോത് സിങ് സിദ്ദുവിനെ പി.സി.സി അധ്യക്ഷനായി ഇന്ന് പ്രഖ്യാപിക്കും. ഹൈക്കമാന്‍ഡ് നിരീക്ഷകനായ ഹരീഷ് റാവത്ത് തീരുമാനം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ അറിയിച്ചു.
പഞ്ചാബ് മന്ത്രിസഭയിലും പുനഃസംഘടന ഉണ്ടാവുമെന്നാണ് സൂചന. ഇത് സംബന്ധമായി സിദ്ദു പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഒരു ദളിത് അംഗത്തെ അടക്കം ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.
സിദ്ദുവിനെ പി.സി.സി അധ്യക്ഷനാക്കാന്‍ നേരത്തെ തന്നെ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനും ഒരേ സമുദായത്തില്‍ നിന്ന് വേണ്ട എന്ന അമരീന്ദറിന്റെ നിലപാടിനെ തുടര്‍ന്നാണ് പ്രഖ്യാപനം വൈകുന്നത്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമം.