ശരത് പവാറിന് കോവിഡ് 19 സ്ഥിരീകരിച്ചു
|കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കമുള്ളവര്‍ പരിശോധന നടത്തണമെന്ന് ശരത് പവാര്‍ ആവശ്യപ്പെട്ടു
എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കമുള്ളവര്‍ പരിശോധന നടത്തണമെന്നും ശരത് പവാര്‍ ആവശ്യപ്പെട്ടു.
'എനിക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള ചികിത്സ ഞാന്‍ പിന്തുടരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്താന്‍ തയ്യാറാകണം. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.' ശരത് പവാര്‍ ട്വീറ്റ് ചെയ്തു.
I have tested Covid positive but there is no cause for concern. I am following the treatment as suggested by my doctor.
— Sharad Pawar (@PawarSpeaks) January 24, 2022
I request all those who have been in contact with me in the past few days to get themselves tested and take all necessary precautions.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ചെന്നും രോഗവിവരം അന്വേഷിച്ചെന്നും പ്രധാനമന്ത്രിയുടെ ക്ഷേമാന്വേഷണങ്ങള്‍ക്ക് നന്ദി അറിയിക്കുകയാണെന്നും ശരത് പവാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് പുറമേ നിരവധി ദേശീയ നേതാക്കളാണ് ട്വിറ്ററിലൂടെ ക്ഷേമാന്വേഷണങ്ങള്‍ നടത്തുന്നത്.