India
shivaji statue collapse
India

ശിവജി പ്രതിമ തകർന്ന സംഭവം; മോദി മാപ്പ് പറഞ്ഞെങ്കിലും പ്രതിഷേധം തുടര്‍ന്ന് ഇൻഡ്യാ സഖ്യം

Web Desk
|
31 Aug 2024 1:34 AM GMT

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിമയുടെ തകർച്ച ഷിൻഡെ സർക്കാരിനും തിരിച്ചടിയായി

ഡല്‍ഹി: മഹാരാഷ്ട്രയിലെ ശിവജി പ്രതിമ തകർന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറഞ്ഞെങ്കിലും പ്രതിഷേധം തുടരുകയാണ് ഇൻഡ്യാ സഖ്യം . പ്രതിമ തകർന്നത് രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിമയുടെ തകർച്ച ഷിൻഡെ സർക്കാരിനും തിരിച്ചടിയായി.

ഷിൻഡെ സർക്കാരിന്‍റെ അഭിമാന പദ്ധതിയെന്ന നിലയിൽ അവതരിപ്പിച്ച ശിവജി പ്രതിമ , തകർന്ന് വീണത് മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ വിവാദത്തിനാണു തിരികൊളുത്തിയത് .സർക്കാരിന്‍റെ അഴിമതിയുടെ നേർക്കാഴ്ചയാണ് ഇതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ശിവസേന നേതാവ് ആദിത്യ താക്കറെയും സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തി. സ്മാരകങ്ങൾ പോലും സർക്കാരിന്‍റെ അഴിമതിക്ക് ഇരയാകുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതെ സമയം പ്രതിമ തകർന്നതിന്‍റെ ഉത്തരവാദിത്തം നാവികസേനയുടെ തലയിലിട്ട് മുഖം രക്ഷിക്കാൻ ആണ് ബി.ജെ.പിയുടെ ശ്രമം. പ്രതിമയുടെ രൂപകൽപനയും നിർമാണവും നാവിക സേനയാണ് നിർവഹിച്ചത്.

സംഭവവുമായി ബന്ധപ്പെട്ടു പ്രതിമ രൂപകൽപ്പന ചെയ്ത കൺസൾട്ടന്‍റിനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 35 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത്. 3643 കോടി രൂപ ചെലവിട്ടായിരുന്നു പദ്ധതി. ശില്പി ജയ്ദീപ് ആപ്‌തെ പൊലീസ് നിരീക്ഷത്തിലാണ് . ശിവജിയുടെ പുതിയ പ്രതിമ നിർമിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസ് പറഞ്ഞു.

Similar Posts