India
NDA will win up to 41 seats in Maharashtra says Exit poll results
India

മഹാരാഷ്ട്രയിൽ എൻഡിഎ 41 സീറ്റ് വരെ നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

Web Desk
|
1 Jun 2024 4:20 PM GMT

2019ൽ ബിജെപി ഒറ്റയ്ക്ക് 23 സീറ്റുകൾ ആയിരുന്നു നേടിയത്.

ന്യൂഡൽഹി: ശിവസേനയിലെ ഒരു വിഭാ​ഗം കാലുമാറി ബിജെപിക്കൊപ്പം ചേർന്ന് ഭരിക്കുന്ന മഹാരാഷ്ട്രയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ നേട്ടമുണ്ടാക്കുമെന്ന് എക്‌സിറ്റ് പോൾ. 48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ 23 മുതൽ 41 സീറ്റ് വരെ എൻ.ഡി.എ നേടുമെന്നാണ് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. എന്നാൽ എൻഡിഎ തകർച്ച നേടുമെന്നും ഇൻഡ്യ മുന്നണി മുന്നിലെത്തുമെന്നും ടി.വി9 ഭാരത് വർഷ്- പോൾസ്റ്റാർട്ട് എക്സിറ്റ് പോൾ പറയുന്നു.

  • ഇന്ത്യാ ടുഡെ- ആക്‌സസ് മൈ ഇന്ത്യ: എൻഡിഎ 28-32, ഇൻഡ്യ 16-20
  • എൻഡിടിവി ഇന്ത്യ- ജൻ കി ബാത്: എൻ.ഡി.എ 34-41, ഇൻഡ്യ 9-16
  • ടി.വി9 ഭാരത് വർഷ്- പോൾസ്റ്റാർട്ട്: എൻ.ഡി.എ 22, ഇൻഡ്യ 25
  • ന്യൂസ്18- പോൾ​ഹബ്: എൻ.ഡി.എ 32-35, ഇൻഡ്യ 15-18
  • റിപ്പബ്ലിക് ഭാരത്- മാട്രൈസ്: എൻ.ഡി.എ 30-36, ഇൻഡ്യ 13-19
  • റിപ്പബ്ലിക് ടി.വി- പി മാർക്ക്: എൻ.ഡി.എ 29, കോൺഗ്രസ് 19
  • എ.ബി.പി ന്യൂസ്- സി വോട്ടർ: എൻ.ഡി.എ 23-25, കോൺഗ്രസ് 22-26

2019ൽ ബിജെപി 23, ശിവസേന 18, എൻസിപി 4, കോൺഗ്രസ്, എഐഎംഐഎം ഒന്നു വീതം, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു ലോക്‌സഭാ സീറ്റുകൾ നേടിയത്.

Similar Posts