India
India
നീറ്റ് ക്രമക്കേട്; വാദം ഇന്ന് പൂർത്തിയാക്കണം- സുപ്രിം കോടതി
|23 July 2024 11:26 AM GMT
'വിദ്യാർഥികളെ അനിശ്ചിതത്വത്തിൽ നിർത്താനാകില്ല'
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വാദം ഇന്ന് പൂർത്തിയാക്കണമെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. പുനഃപരീക്ഷയ്ക്ക് ഉത്തരവിടുകയാണെങ്കിൽ വിദ്യാർഥികൾക്ക് തയ്യാറെടുപ്പ് തുടങ്ങേണ്ടതുണ്ട്. വിദ്യാർഥികളെ അനിശ്ചിതത്വത്തിൽ നിർത്താനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ച വ്യാപകമായ രീതിയിൽ ഉണ്ടായിട്ടില്ലെന്നും, ചില പ്രദേശങ്ങളിൽ മാത്രമാണുണ്ടായതെന്നുമാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയത്.