India
NEET Exam Irregularity; Opposition to raise in Parliament today,latest newsനീറ്റ് പരീക്ഷാ ക്രമക്കേട്; ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം
India

നീറ്റ് പരീക്ഷാ ക്രമക്കേട്; ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം

Web Desk
|
1 July 2024 1:34 AM GMT

ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയം ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ഇരുസഭകളിലും ശക്തമായ പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പാർലമെന്റിനു മുൻപിൽ ഇൻഡ്യാ മുന്നണിയിലെ വിവിധ പാർട്ടികൾ പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നീറ്റ് വിഷയത്തിൽ വിവിധ പാർട്ടികൾ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. കഴിഞ്ഞദിവസം പാർലമെന്റിൽ നീറ്റ് വിഷയത്തിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയുന്നു.

അതേസമയം ചോദ്യപേപ്പർ ചോർന്നതടക്കമുള്ള ക്രമക്കേടിൽ കൂടുതൽ അറസ്റ്റിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് സി.ബി.ഐ. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ജയ് ജലറാം സ്‌കൂൾ ഉടമ ദീക്ഷിത് പട്ടേലിനെ സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തു. ഇതോടെ നീറ്റ് ക്രമക്കേടിൽ വിവിധ സംസ്ഥാനങ്ങളിലായി അറസ്റ്റിൽ ആയവരുടെ എണ്ണം 28 ആയി.

അതേസമയം മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ചൊവ്വാഴ്ചയ്ക്ക് മുൻപ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കി. നീറ്റ് നെറ്റ് ക്രമക്കേടുകളിൽ രാജ്യവ്യാപകമായി പ്രതിഷേധവും ശക്തമാവുകയാണ്.

Similar Posts