India
നീറ്റ്- പിജി കൗൺസിലിങ് സുപ്രീംകോടതി ഉത്തരവ് നാളെ
India

നീറ്റ്- പിജി കൗൺസിലിങ് സുപ്രീംകോടതി ഉത്തരവ് നാളെ

Web Desk
|
6 Jan 2022 3:56 PM GMT

മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട ഹരജിയിൽ കേന്ദ്ര സർക്കാർ തീരുമാനത്തിൽ കോടതി ഇന്നും വാദം കേട്ടിരുന്നു.

നീറ്റ് പിജി കൗണ്‍സിലിംഗ് കേസിൽ നാളെ സുപ്രീംകോടതി ഉത്തരവിറക്കും. മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട ഹരജിയിൽ കേന്ദ്ര സർക്കാർ തീരുമാനത്തിൽ കോടതി ഇന്നും വാദം കേട്ടിരുന്നു. രാജ്യതാല്പര്യം കണക്കിലെടുത്ത് നീറ്റ് പിജി കൗൺസിലിംഗ് എത്രയും വേഗം തുടങ്ങേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണത്തിൽ മാറ്റമില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 8 ലക്ഷം രൂപയെന്ന വാർഷിക വരുമാന പരിധി ഈ വർഷവും തുടരും. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നീറ്റ് അഖിലേന്ത്യാ ക്വാട്ടയിൽ പത്ത് ശതമാനം സംവരണമാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്.

മുന്നാക്ക സംവരണം നടപ്പാക്കുന്നതിനെ ചൊല്ലിയുള്ള നിയമതര്‍ക്കത്തെ തുടര്‍ന്ന് നീറ്റ് കൗണ്‍സിലിംഗ് സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയായിരുന്നു. സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയായി നിശ്ചയിച്ചത് പുനഃപരിശോധിക്കണം എന്നായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം. വരുമാന പരിധി ഈ വര്‍ഷത്തേക്ക് പുനഃപരിശോധിക്കാനാകില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മുന്നാക്ക സംവരണത്തില്‍ തീരുമാനം ആകുന്നത് വരെ മെഡിക്കല്‍ പിജി കൗണ്‍സിലിംഗിനുള്ള സ്റ്റേ തുടരുമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരിക്കുന്നത്. നീറ്റ് പിജി പ്രവേശനം വൈകിയതോടെ റെസിഡന്റ് ഡോക്ടര്‍മാരുടെ വലിയ പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

Related Tags :
Similar Posts