നീറ്റ് ക്രമക്കേട്; നാല് പ്രതികളെ കോടതിയിൽ ഹാജരാക്കി
|ഗുജറാത്തിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതികളെയാണ് ഹാജരാക്കിയത്
ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ ഗുജറാത്തിൽ നിന്ന് അറസ്റ്റ് ചെയ്ത നാല് പ്രതികളെ കോടതിയിൽ ഹാജരാക്കി. ഗോധ്രയിലെ സിബിഐ പ്രത്യേക കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. തുഷാർ ഭട്ട്, പുരുഷോത്തം ശർമ്മ, വിഭോർ ആനന്ദ്, ആരിഫ് വോറ എന്നിവരെയാണ് ഗോധ്രയിലെ കോടതിയിൽ ഹാജരാക്കിയത്. സംഭവത്തിൽ കൂടൂതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ബിഹാർ, മഹാരാഷ്ട്ര, ഗുജറാത്ത്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിബിഐയുടെ ആദ്യ അറസ്റ്റ് ഇന്നലെ രജിസ്റ്റർ ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത്.
സുതാര്യമായ പരീക്ഷ നടത്തിപ്പിന് കേന്ദ്രം നിയോഗിച്ച ഡോ.രാധാകൃഷ്ണൻ സമിതിക്ക് ജൂലൈ 7 വരെ അഭിപ്രായങ്ങൾ സമർപ്പിക്കാം.