നെഹ്റുവിനെ വെട്ടി കേന്ദ്രം; തീൻമൂർത്തി ഭവനിലെ മ്യൂസിയത്തിന്റെ പേരുമാറ്റി
|ചരിത്രമില്ലാത്തവർ മറ്റുള്ളവരുടെ ചരിത്രം മായ്ക്കാൻ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അൽപത്തരത്തിന്റെയും പ്രതികാരബുദ്ധിയുടെയും പേരാണ് മോദിയെന്നും കോൺഗ്രസ് വിമര്‍ശം
ന്യൂഡൽഹി: നെഹ്റു സ്മാരക മ്യൂസിയത്തിന്റെ പേരുമാറ്റി കേന്ദ്ര സർക്കാർ. ഡൽഹിയിലെ തീർമൂർത്തി ഭവനിലുള്ള നെഹ്റു മെമോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റിയുടെ പേരാണ് മാറ്റിയത്. പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്നാണ് പുതിയ നാമം. നടപടിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു തീർമൂർത്തി ഭവൻ. 16 വർഷത്തോളമാണ് നെഹ്റു ഇവിടെ താമസിച്ചത്. തീൻമൂർത്തി ഭവനും നെഹ്റുവും തമ്മിൽ അറുത്തുമാറ്റാനാകാത്ത ബന്ധമുണ്ട്. അതിനാലാണ്, മരണശേഷം നെഹ്റുവിനുള്ള ആദരമായി കേന്ദ്രം അദ്ദേഹത്തിന്റെ പേരിലുള്ള മ്യൂസിയമാക്കി മാറ്റിയത്. 1966ലാണ് മ്യൂസിയത്തിന്റെ
സാംസ്കാരിക മന്ത്രാലയമാണ് നെഹ്റു സ്മാരക മ്യൂസിയത്തിന്റെ പേരുമാറ്റിയിരിക്കുന്നത്. പ്രതിരോധ മന്ത്രിയും മ്യൂസിയം സൊസൈറ്റി വൈസ് പ്രസിഡന്റുമായ രാജ്നാഥ് സിങ് അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. തീരുമാനത്തെ പിന്താങ്ങുന്നതായി രാജ്നാഥ് അറിയിച്ചു.
ജവഹർലാൽ നെഹ്റു മുതൽ നരേന്ദ്ര മോദി വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകളാണ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടയുടെ എല്ലാ നിറവും ആനുപാതികമായി പ്രതിനിധീകരിച്ചാലേ അതു സുന്ദരമാകൂ. പേരുമാറ്റ നടപടി ജനാധിപത്യപരവും എല്ലാ പ്രധാനമന്ത്രിമാർക്കുമുള്ള ആദരവുമാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെയും ആർ.എസ്.എസ്സിന്റെയും ഏകാധിപത്യമനോഭാവത്തിന്റെ ഭാഗമാണിതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. ചരിത്രമില്ലാത്തവർ മറ്റുള്ളവരുടെ ചരിത്രം മായ്ക്കാൻ ശ്രമിക്കുകയാണ്. ആധുനിക ഇന്ത്യയുടെ ശിൽപിയായ നെഹ്റുവിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ഖാർഗെ വ്യക്തമാക്കി.
പകയുടെയും അൽപത്തരത്തിന്റെയും പേരാണ് മോദിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. 'ആഗോളബൗദ്ധിക കേന്ദ്രവും ചരിത്രരേഖകളുടെയും ഗ്രന്ഥങ്ങളുടെയും നിധിശേഖരവുമായിരുന്നു കഴിഞ്ഞ 59 വർഷത്തോളമായി നെഹ്റു സ്മാരക മ്യൂസിയം. അതിനി പ്രധാമന്ത്രി മ്യൂസിയം ആൻഡ് സൊസൈറ്റി എന്ന പേരിലാണ് അറിയപ്പെടുക. ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ ശിൽപിയുടെ പേരും പെരുമയും നശിപ്പിക്കാനും വളച്ചൊടിക്കാനും മോദി ചെയ്യാത്തതെന്താണ്! അരക്ഷിതാവസ്ഥയുടെ അമിതഭാരം പേറുന്ന ഒരു കൊച്ചുമനുഷ്യൻ സ്വയംപ്രഖ്യാപിത വിശ്വഗുരുവാണത്രെ!'-ജയറാം രമേശ് കൂട്ടിച്ചേർത്തു.
Summary: The Nehru Memorial Museum and Library Society housed in Teen Murti Bhavan premises, New Delhi, has been renamed by the central government as Prime Ministers’ Museum and Library Society