എസ്.സി-എസ്.ടി ഉപസംവരണത്തില്‍ സുപ്രിംകോടതി വിധി മറികടക്കാന്‍ പുതിയ ഭേദഗതിക്കു നീക്കം
|ഭരണഘടനാ ശില്‍പി ഡോ. ബി.ആർ അംബേദ്‌കർ മുന്നോട്ടുവച്ച രീതി പിന്തുടരുമെന്നാണു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്
ന്യൂഡല്‍ഹി: പട്ടിക ജാതി-പട്ടിക വർഗ സംവരണത്തിൽ ഉപസംവരണം ഏർപ്പെടുത്തിയ സുപ്രിംകോടതി വിധി മറികടക്കാനായി പുതിയ ഭേദഗതി കൊണ്ടുവരാൻ സാധ്യത. പട്ടിക ജാതി-പട്ടിക വർഗത്തിൽപെട്ട ബി.ജെ.പി എം.പിമാർ ഇന്നലെ ഈ ആവശ്യം ഉയർത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒ.ബി.സി വിഭാഗത്തിൽ ക്രിമിലയർ ഏർപ്പെടുത്തിയത് പോലെ ദലിത് സംവരണത്തിലും ഇതേ മാതൃക പാടില്ലെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം.
പട്ടിക ജാതി-പട്ടിക വർഗ സംവരണം ഏർപ്പെടുത്തിയപ്പോൾ ക്രീമിലെയർ ഏർപ്പെടുത്തിയിരുന്നില്ല. ഭരണഘടനാ ശില്‍പി ഡോ. ബി.ആർ അംബേദ്‌കർ മുന്നോട്ടുവച്ച രീതി പിന്തുടരുമെന്നാണു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്ത വിഷയങ്ങൾ പ്രതിപാദിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എസ്.സി-എസ്.ടി സംവരണത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ വിശദമായി ചർച്ച ചെയ്തിരുന്നു. എൻ.ഡി.എ സർക്കാർ ഭരണഘടനാ ശില്‍പിയായ അംബേദ്‌കർ മുന്നോട്ടുവച്ച രീതി പിന്തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
Summary: A new amendment is likely to be introduced to override SC-ST sub-reservation