India
kochi NIA Court

പ്രതീകാത്മക ചിത്രം

India

പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

Web Desk
|
24 Feb 2024 9:54 AM GMT

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് നിയമങ്ങൾ പാസാക്കിയത്

ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ നടപ്പാക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ ശനിയാഴ്ച പുറത്തിറക്കി. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് നിയമങ്ങൾ പാസാക്കിയത്.

1860ലെ ​ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ന് (ഐ.​പി.​സി) പ​ക​രം ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, 1898ലെ ​ക്രി​മി​ന​ല്‍ ന​ട​പ​ടി​ച്ച​ട്ട​ത്തി​ന് (സി.​ആ​ര്‍.​പി.​സി) പ​ക​രം ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത, 1872ലെ ​ഇ​ന്ത്യ​ന്‍ തെ​ളി​വ് നി​യ​മ​ത്തി​ന് പ​ക​രം ഭാ​ര​തീ​യ സാ​ക്ഷ്യ എ​ന്നീ ബി​ല്ലു​ക​ളാ​ണ് പാലർലമെന്റ് പാസാക്കിയത്.

ഇതിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇവ നിയമമായി മാറിയിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാകുന്നതാണ് പുതിയ നിയമങ്ങള്‍. അന്വേഷണവും കുറ്റപത്രസമര്‍പ്പണവുമടക്കമുള്ള നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിലെ ക്രിമിനല്‍ നിയമങ്ങള്‍ ഭാരതീയമാക്കാനുദ്ദേശിച്ചാണ് പരിഷ്കരണമെന്ന് കേന്ദ്ര സർക്കാർ പറയുന്നു.

Similar Posts