India
India
കർണാടകയിൽ വകുപ്പ് വിഭജനം പൂർത്തിയായി; ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ സിദ്ധരാമയ്യക്ക്
|29 May 2023 3:36 AM GMT
ജലസേചനം, ബംഗളൂരു നഗരവികസനം എന്നീ വകുപ്പുകളാണ് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നൽകിയത്.
ബംഗളൂരു: കർണാടകയിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. ധനകാര്യം, ഇന്റലിജൻസ്, ഐ.ടി വകുപ്പുകൾ സിദ്ധരാമയ്യ കൈകാര്യം ചെയ്യും. ജലസേചനം, ബംഗളൂരു നഗരവികസനം എന്നീ വകുപ്പുകളാണ് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നൽകിയത്. ജി പരമേശ്വയാണ് ആഭ്യന്തരമന്ത്രി.
എച്ച്.കെ പാട്ടീൽ-നിയമം, പാർലമെന്ററി കാര്യം, ടൂറിസ്, സമീർ അഹമ്മദ് ഖാൻ-ന്യൂനപക്ഷ ക്ഷേമം, കെ.എച്ച് മുനിയപ്പ-ഭക്ഷ്യ സിവിൽ സപ്ലൈസ്, കെ.ജെ ജോർജ്-ഊർജം, ദിനേശ് ഗുണ്ടു റാവു-ആരോഗ്യം, കുടുംബക്ഷേമം, പ്രിയങ്ക് ഖാർഗെ-ഗ്രാമ വികസനം, പഞ്ചായത്ത്, ലക്ഷ്മി ഹെബ്ബാൾക്കർ-വനിത ശിശുക്ഷേമം എന്നിങ്ങനെയാണ് വകുപ്പ് വിഭജനം.