ബെംഗളൂരു സ്ഫോടനം; രണ്ട് പ്രതികളുടെ ചിത്രങ്ങള്‍ കൂടെ പുറത്തിവിട്ട് എന്‍.ഐ.എ
|പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികവും എ.എൻ.ഐ പ്രഖ്യാപിച്ചു
ബെംഗളൂരു: ബെംഗളൂരു കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട രണ്ട് പ്രതികളുടെ ചിത്രങ്ങള്‍ കൂടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). പുറത്തുവിട്ടു. പ്രതികളായ അബ്ദുള്‍ മതീന് അഹമ്മദ് ത്വാഹ, മുസാവിര്‍ ഹുസൈന് ഷാസിബ് എന്നിവരുടെ ഫോട്ടോയാണ് പുറത്തുവിട്ടത്. കേസിലെ മുഖ്യ പ്രതി മുസമ്മില്‍ ഷെരീഫിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇത്.
പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. പ്രതികള്‍ വ്യാജ ആദാര്‍ കാർഡും ഡ്രൈവിങ് ലൈസന്‍സും ഉപയോഗിക്കുന്നുണ്ടെന്നും എ.എന്‍.ഐ അറിയിച്ചു. കഫേയില്‍ സ്ഫോടക വസ്തുവായ ഐ.ഇ.ഡി പതിപ്പിച്ചത് മുസാവിര്‍ ഹുസൈന് ആണെന്നും അഹമ്മദ് ത്വാഹ ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണെന്നും എ.എന്‍.ഐ പറഞ്ഞു.
മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് 1 മണിയോടെയാണ് രാമേശ്വരം കഫേയില്‍ സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രിവന്‍ഷന്‍ ആക്ട് അടക്കം ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പ്രതിയെ പൊലീസ് തിരിച്ചറിയുകയായിരുന്നു. ടൈമര്‍ ഘടിപ്പിച്ച ഐ.ഇ.ഡി ഉപകരണമാണ് സ്ഫോടനത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.