India
UnionBudget2024, NirmalaSitharaman .Budget2024,ബജറ്റ് 2024,നിര്‍മല സീതാരാമന്‍
India

'മുദ്രലോൺ 20 ലക്ഷമാക്കി ഉയർത്തി,10 ലക്ഷം വരെ ഉന്നത വിദ്യാഭ്യാസ വായ്പ'; ബജറ്റ് അവതരണം തുടങ്ങി

Web Desk
|
23 July 2024 5:44 AM GMT

പാവപ്പെട്ടവർ,ചെറുപ്പക്കാർ,വനിതകള്‍,കർഷകർ എന്നിവരെ കേന്ദ്രീകരിച്ചുള്ളതാണ് ബജറ്റ്

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയിലെ ആദ്യ കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. പതിനൊന്നുമണിയോടെയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്.പാവപ്പെട്ടവർ,ചെറുപ്പക്കാർ,വനിതകള്‍,കർഷകർ എന്നിവരെ കേന്ദ്രീകരിച്ചുള്ളതാണ് ബജറ്റ്.പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജന അഞ്ച് വർഷത്തേക്ക് കൂടെ നീട്ടി. ഇന്ത്യൻ സാമ്പത്തിക രംഗം വളർച്ചയിലെന്ന് ധനമന്ത്രി പറഞ്ഞു.രാജ്യം വെല്ലുവിളികളെ അതിജീവിച്ചു.സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും പരിഗണന നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ മേഖലയിലും അധിക തൊഴിൽ നല്‍കും. സ്ത്രീകൾക്ക് പ്രത്യേക നൈപുണ്യ പദ്ധതി. തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രത്യേക നടപടി. 20 ലക്ഷ്യം യുവാക്കൾക്ക് പരിശീലനം നല്‍കും. വിദ്യാഭ്യാസ ലോണിന് വായ്പയ്ക്ക് യോഗ്യതയില്ലാത്തവർക്കും സഹായം നല്‍കും. 5 വർഷം കൊണ്ട് 20 ലക്ഷം ചെറുപ്പക്കാർക്ക് നൈപുണ്യ പരിശീലനം നൽകും. ഗവേഷണത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കും.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍:

  • ഗവേഷണത്തിന് പ്രത്യേക പദ്ധതി
  • എല്ലാ മേഖലയിലും അധിക തൊഴിൽ
  • 20 ലക്ഷം യുവാക്കൾക്ക് പരിശീലനം
  • സ്ത്രീകൾക്ക് പ്രത്യേക നൈപുണ്യ പദ്ധതി
  • വിദ്യാഭ്യാസ ലോണിന് വായ്പയ്ക്ക് യോഗ്യതയില്ലാത്തവർക്കും സഹായം
  • ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി
  • ഇന്ത്യ പോസ്റ്റ്‌ പെയ്മെന്റ് ബാങ്കിന്റെ 100 ശാഖകൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സ്ഥാപിക്കും
  • മുദ്രലോൺ 20 ലക്ഷമാക്കി ഉയർത്തി. മുദ്ര ലോൺ കൃത്യമായി തിരിച്ചടക്കുന്നവരെ തരുൺ വിഭാഗത്തിൽ ഉൾപ്പെടുത്തി കൂടുതൽ സഹായം
  • ഒരു കോടി ചെറുപ്പക്കാർക്ക് ഇന്‍റേണ്‍ഷിപ്പ്.ഇന്‍റേണ്‍ഷിപ്പ് ചെയ്യുന്നവർക്ക് 5000 രൂപ പ്രതിമാസം
  • പി എം ആവാസ് യോജനയിൽ 3 കോടി വീടുകൾ
  • 400 ജില്ലകളിൽ വിള സർവേ മൂന്ന് വർഷത്തിനുള്ളിൽ
  • ചെറുകിട വ്യവസായികൾക്ക് വായ്പ വർധിപ്പിക്കും
  • പുതിയ ചെറുകിട സംരംഭങ്ങൾക്ക് ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി

ബിഹാറിനും ആന്ധ്രാപ്രദേശിനും കൂടി ഒരു ലക്ഷം കോടിയിലേറെ തുകയുടെ പദ്ധതികളാണ് കേന്ദ്രത്തിൽ സമർപ്പിച്ചിരിക്കുന്നത്. എയിംസും 24,000 കോടിയുടെ സാമ്പത്തിക പാക്കേജുമടക്കം ബജറ്റിൽ കേരളത്തിനും വലിയ പ്രതീക്ഷയുണ്ട്. അതേസമയം, ബജറ്റ് ദിനത്തിൽ നേട്ടത്തോടെ ഓഹരിവിപണി തുടങ്ങി.സെൻസെക്സ്‌ 229 പോയിന്റും നിഫ്റ്റി 50 പോയിന്റും ഉയർന്നു.


Similar Posts