India

India
റിലയൻസിൽ തലമുറ മാറ്റം; നിത അംബാനി ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു

28 Aug 2023 9:56 AM GMT
മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവരെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ തലമുറ മാറ്റം. നിതാ അംബാനി ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു. മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവരെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി. ഇവരെ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിച്ചു.
അതേസമയം, നിത അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബോർഡ് യോഗങ്ങളിൽ സ്ഥിരം ക്ഷണിതാവായി തുടരും. ഒപ്പം റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സണായും അവർ തുടരും. റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപക ചെയർപേഴ്സണാണ് നിത അംബാനി.
റിലയൻസ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളിൽ മുഴുവൻ സമയ പ്രവർത്തനത്തിനായാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ സ്ഥാനത്തു നിന്നുള്ള നിതയുടെ പടിയിറക്കം. നിലവിലെ ഡയറക്ടർ ബോർഡ് തീരുമാനം ഓഹരിയുടമകൾ കൂടി അംഗീകരിച്ചാൽ മക്കൾ ആഗസ്റ്റ് 28 മുതൽ ഡയറക്ടർ ബോർഡിലെ അംഗങ്ങളായി മാറും.