India
മികച്ച റോഡുകള്‍ വേണോ, ആളുകള്‍ പണം നല്‍കേണ്ടി വരും ഹൈവേ ടോള്‍ പിരിവിനെക്കുറിച്ച് നിതിന്‍ ഗഡ്കരി
India

"മികച്ച റോഡുകള്‍ വേണോ, ആളുകള്‍ പണം നല്‍കേണ്ടി വരും" ഹൈവേ ടോള്‍ പിരിവിനെക്കുറിച്ച് നിതിന്‍ ഗഡ്കരി

Web Desk
|
16 Sep 2021 4:08 PM GMT

എക്​സ്​പ്രസ്​ ഹൈവേകളിലെ ടോൾ ചാർജുകൾ യാത്ര ചെലവേറിയതാക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിയുടെ മറുപടി

മികച്ച റോഡുകൾ പോലെയുള്ള നല്ല സേവനങ്ങൾ വേണമെങ്കില്‍ ആളുകൾ പണം മുടക്കേണ്ടി വരുമെന്ന്​ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ദേശീയപാതകളിലെ ടോൾ ചാർജുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. "നിങ്ങൾക്ക്​ എയർ കണ്ടീഷൻ സൗകര്യമുള്ള ഹാൾ വേണമെങ്കിൽ പണം നൽകേണ്ടി വരും. അല്ലാത്തപക്ഷം മൈതാനത്ത്​ പോലും വിവാഹം നടത്താം" അദ്ദേഹം പറഞ്ഞു.

എക്​സ്​പ്രസ്​ ഹൈവേകളിലെ ടോൾ ചാർജുകൾ യാത്ര ചെലവേറിയതാക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിയുടെ മറുപടി​. ഡൽഹി - മുംബൈ എക്സ്പ്രസ് വേയുടെ നിർമാണം നടക്കുന്ന ഹരിയാനയിലെ സോഹ്‌നയിൽ​ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.

"ഗുണമേന്മയുള്ള എക്​സ്​പ്രസ്​ വേകൾ യാത്രാ സമയവും യാത്രകൾക്കുള്ള ഇന്ധനച്ചെലവും ഗണ്യമായി കുറക്കുമെന്ന്​ ഗഡ്കരി പറഞ്ഞു. ഡൽഹി - മുംബൈ എക്സ്പ്രസ് വേ യാത്രാ സമയം 12 മണിക്കൂറായി കുറക്കും. ഡൽഹിയിൽ നിന്ന് ഒരു ട്രക്കിന്​ മുംബൈയിലെത്താൻ 48 മണിക്കൂർ എടുക്കും. എന്നാൽ അതിവേഗ പാതയിൽ 18 മണിക്കൂർ മാത്രമേ എടുക്കൂ. അതിനാൽ, ഒരു ട്രക്കിന് കൂടുതൽ ട്രിപ്പുകൾ പോകാൻ കഴിയും, അത് കൂടുതൽ ബിസിനസ്​ നടക്കുന്നതിലേക്ക്​ നയിക്കും." നിതിൻ ഗഡ്കരി പറഞ്ഞു.

Related Tags :
Similar Posts