18-45 നിടയിൽ പ്രായമുള്ളവരിൽ അത്യാഹിതം പറ്റിയവർ 69.80 ശതമാനം; റോഡപകടത്തിൽ ലോകത്തേറ്റവും പേർ കൊല്ലപ്പെടുന്നത് ഇന്ത്യയിൽ
|കേന്ദ്രഗതാഗത മന്ത്രി രാജ്യസഭയിൽ സമർപ്പിച്ച മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്
റോഡപകടങ്ങളിൽ ലോകത്തേറ്റവും പേർ കൊല്ലപ്പെടുന്നത് ഇന്ത്യയിലെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി. റോഡപകടങ്ങളിലെ മരണത്തിൽ രാജ്യം ഒന്നാമതും പരിക്കേൽക്കുന്നതിൽ മൂന്നാമതുമാണെന്നും മന്ത്രി അറിയിച്ചു. ജനീവ ഇൻറർനാഷണൽ റോഡ് ഫെഡറേഷൻ പുറത്തിറക്കുന്ന വേൾഡ് റോഡ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ഡബ്ല്യൂ.ആർ.എസ്) 2018 അടിസ്ഥാനമാക്കി മന്ത്രി രാജ്യസഭയിൽ സമർപ്പിച്ച മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. 2020ൽ 18-45 നിടയിൽ പ്രായമുള്ളവരിൽ നിന്ന് അത്യാഹിതം പറ്റിയവർ 69.80 ശതമാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, മൊത്തം 22 ഗ്രീൻഫീൽഡ് ഹൈവേകൾ (1,63,350 കോടി രൂപ ചെലവിൽ 2,485 കിലോമീറ്റർ ദൈർഘ്യമുള്ള അഞ്ചു എക്‌സ്പ്രസ് വേകളും 1,92,876 കോടി രൂപ ചെലവിൽ 5,816 കിലോമീറ്റർ ദൈർഘ്യമുള്ള 17 ആക്‌സസ് നിയന്ത്രിത ഹൈവേകളും) വികസനത്തിനായി വിഭാവനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഡൽഹി - മുംബൈ എക്‌സ്പ്രസ് വേയുടെ മൂന്നു സെക്ഷനുകൾ മാർച്ച് 23 ഓടെ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Union Transport Minister Nitin Gadkari has said that India has the highest number of people killed in road accidents in the world