India
Prashant Kishor
India

നിതീഷ് കുമാര്‍ മോദിയുടെ കാലില്‍ വീണത് ബിഹാറിന് നാണക്കേടുണ്ടാക്കി: പ്രശാന്ത് കിഷോര്‍

Web Desk
|
15 Jun 2024 2:04 AM GMT

'ജൻ സുരാജ്' ക്യാമ്പയിന്‍റെ ഭാഗമായി ഭഗൽപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കിഷോര്‍

ഭഗൽപൂർ: അധികാരത്തില്‍ തുടരാന്‍ നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലില്‍ വീണത് ബിഹാറിന് നാണക്കേടുണ്ടാക്കിയെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍. 'ജൻ സുരാജ്' ക്യാമ്പയിന്‍റെ ഭാഗമായി ഭഗൽപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കിഷോര്‍.

"നിതീഷ് കുമാറിനൊപ്പം മുമ്പ് പ്രവർത്തിച്ചിട്ട് ഇപ്പോൾ എന്തിനാണ് ഞാൻ വിമർശിക്കുന്നതെന്ന് ആളുകൾ എന്നോട് ചോദിക്കുന്നു. അദ്ദേഹം അന്ന് വ്യത്യസ്തനായിരുന്നു. അദ്ദേഹത്തിൻ്റെ മനസ്സാക്ഷി വിൽപനയ്ക്ക് വെച്ചിരുന്നില്ല," 2015 ൽ ജെഡിയു അധ്യക്ഷന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം കൈകാര്യം ചെയ്യുകയും രണ്ട് വർഷത്തിന് ശേഷം പാർട്ടിയിൽ ഔദ്യോഗികമായി ചേരുകയും ചെയ്ത കിഷോർ ചൂണ്ടിക്കാട്ടി. "ഒരു സംസ്ഥാനത്തിൻ്റെ നേതാവ് അവിടുത്തെ ജനങ്ങളുടെ അഭിമാനമാണ്. എന്നാൽ മോദിയുടെ കാലിൽ വീണപ്പോള്‍ നിതീഷ് കുമാർ ബിഹാറിന് നാണക്കേടുണ്ടാക്കി," കഴിഞ്ഞ ആഴ്ച ഡൽഹിയിൽ നടന്ന എൻഡിഎ യോഗത്തെ പരാമർശിച്ച് അദ്ദേഹം കുറ്റപ്പെടുത്തി. നിതീഷിന്‍റെ ജെഡിയു ലോക്സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ നേടി ബി.ജെ.പിയുടെ ഏറ്റവും വലിയ രണ്ടാമത്തെ സഖ്യകക്ഷിയായി മാറിയിരുന്നു.

''മോദി അധികാരത്തില്‍ തിരിച്ചെത്തിയതില്‍ നിതീഷ് കുമാര്‍ നിര്‍ണയാക പങ്കുവഹിച്ചുവെന്ന് ജനസംസാരമുണ്ട്. എന്നാൽ ബിഹാർ മുഖ്യമന്ത്രി തൻ്റെ സ്ഥാനം എങ്ങനെ പ്രയോജനപ്പെടുത്തുന്നു? സംസ്ഥാനത്തിന് നേട്ടങ്ങൾ ഉറപ്പാക്കാൻ അദ്ദേഹം തൻ്റെ സ്വാധീനം ഉപയോഗിക്കുന്നില്ല.2025ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും ബി.ജെ.പി പിന്തുണയോടെ അധികാരത്തിൽ തുടരുമെന്ന് ഉറപ്പാക്കാൻ അദ്ദേഹം കാലില്‍ വീഴുകയാണ്'' പ്രശാന്ത് കിഷോര്‍ ആരോപിച്ചു.

Similar Posts