India
ജാതി സെന്‍സസ് രാജ്യത്തിന് ഗുണകരം, ഒരിക്കലെങ്കിലും നടപ്പിലാക്കണമെന്ന് ബിഹാര്‍
India

ജാതി സെന്‍സസ് രാജ്യത്തിന് ഗുണകരം, ഒരിക്കലെങ്കിലും നടപ്പിലാക്കണമെന്ന് ബിഹാര്‍

Web Desk
|
22 Aug 2021 1:36 PM GMT

ജാതി വിഭജനത്തിന് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി സ്വാതന്ത്ര്യാനന്തരം രാജ്യത്ത് ജാതി സെന്‍സസ് നിര്‍ത്തലാക്കുകയായിരുന്നു.

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് രാജ്യത്തിന് ഗുണകരമായിരിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഒരിക്കലെങ്കിലും ജാതി സെന്‍സസ് നടത്തണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമനത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

കാലങ്ങളായി രാജ്യം ആവശ്യപ്പെടുന്നതാണ് ജാതി സെന്‍സസ്. രാജ്യത്തിന് വളരെ ഗുണകരമായിരിക്കുമിത്. ബിഹാറിന് മാത്രമായല്ല, ദേശീയാടിസ്ഥാനത്തില്‍ തന്നെ സെന്‍സസ് നടത്തണമെന്നും നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പത്തംഗ സംഘത്തേയും കൂട്ടിയാണ് നിതീഷ് കുമാര്‍ പ്രധാനമന്ത്രിയെ കാണുന്നത്.

ജാതി സെന്‍സ് നടപ്പിലാക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ചുമതലയാണ്. കാര്യം വേണ്ടവിധം ബോധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. എല്ലാവരുടെയും താത്പര്യവും ജാതി സെന്‍സസ് നടപ്പിലാക്കണമെന്നു തന്നെയാണെന്നും നിതീഷ് പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയില്‍ എസ്.സി, എസ്.ടിക്കു പുറമെ ജാതി സെന്‍സസ് നടപ്പാക്കിയിട്ടില്ല. ജാതി വിഭജനത്തിന് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്വാതന്ത്ര്യാനന്തരം ജാതി സെന്‍സസ് നിര്‍ത്തലാക്കിയത്.

Similar Posts