India
2024ൽ പ്രതിപക്ഷം അധികാരത്തിലെത്തിയാൽ പിന്നാക്ക സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവിയെന്ന് നിതീഷ്
India

2024ൽ പ്രതിപക്ഷം അധികാരത്തിലെത്തിയാൽ പിന്നാക്ക സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവിയെന്ന് നിതീഷ്

Web Desk
|
15 Sep 2022 12:45 PM GMT

ഡൽഹിയിലെത്തി പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷിന്റെ പ്രസ്താവന.

പട്‌ന: 2024ൽ ബിജെപി ഇതര സർക്കാർ അധികാരത്തിലെത്തിയാൽ പിന്നാക്ക സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. താൻ ബിഹാറിനെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നതെന്നും മറ്റു സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി നൽകുമെന്നും ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി നിതീഷ് പറഞ്ഞു.

നേരത്തെ ഡൽഹിയിലെത്തി പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷിന്റെ പ്രസ്താവന. ബിഹാറിൽ ബിജെപി ബന്ധം അവസാനിപ്പിച്ച് പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചതോടെ പ്രധാനമന്ത്രി പദമാണ് നിതീഷിന്റെ ലക്ഷ്യമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

2007 മുതൽ തന്നെ ആർജെഡിയും കോൺഗ്രസും ബിഹാറിന്റെ പ്രത്യേക പദവിക്കായി ആവശ്യമുന്നയിക്കുന്നുണ്ട്. ഈ ആവശ്യം അംഗീകരിക്കാൻ ഇതുവരെ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. പുതിയ പ്രഖ്യാപനത്തിലൂടെ കൂടുതൽ പ്രാദേശിക പാർട്ടികളെ കൂടെനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് നിതീഷ് കുമാർ.

Related Tags :
Similar Posts