India
നിതീഷ് കുമാർ കഞ്ചാവിന് അടിമയാണ്; ആരോപണവുമായി ആർജെഡി എംഎൽഎ
India

''നിതീഷ് കുമാർ കഞ്ചാവിന് അടിമയാണ്''; ആരോപണവുമായി ആർജെഡി എംഎൽഎ

Web Desk
|
28 Nov 2021 3:30 PM GMT

ലഹരി നിരോധനം സ്വന്തം കാര്യത്തിൽ നടപ്പാക്കാതെ എന്തിനാണ് നിതീഷ് കുമാർ ജനങ്ങളെ പ്രതിജ്ഞ ചെയ്യാൻ നിർബന്ധിക്കുന്നതെന്ന് ബിഹാറിലെ ആർജെഡി എംഎൽഎ രാജ്‌വൻശി മാഹ്‌ത്തോ ചോദിച്ചു

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കഞ്ചാവിന് അടിമയാണെന്ന ആരോപണവുമായി രാഷ്ട്രീയ ജനതാദൾ(ആർജെഡി) നേതാവ്. ബെഗുസരായി ജില്ലയിൽനിന്നുള്ള ആർജെഡി എംഎൽഎ രാജ്‌വൻശി മാഹ്‌ത്തോയാണ് ആരോപണവുമായി രംഗത്തെത്തിയത്.

ബിഹാറിൽ മദ്യനിരോധന നിയമം സമ്പൂർണമായി നടപ്പാക്കാനായി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാ കാംപയിൻ തുടങ്ങിയതിനു പിറകെയാണ് മാഹ്‌ത്തോയുടെ ആരോപണം. ''ലഹരിയുടെ ഇനത്തിൽപെട്ട കഞ്ചാവ് ഉപയോഗിക്കുന്നയാളാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. കഞ്ചാവ് വിൽപനയും ഉപയോഗവും സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ളതാണ്. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹത്തിന് കഞ്ചാവിന്‍റെ ആസക്തിയില്‍നിന്ന് മാറിനില്‍ക്കാനാകുന്നില്ല?''-മാഹ്‌ത്തോ ചോദിച്ചു.

ബിഹാറിലെ മദ്യനിരോധനം കണ്ണിൽപൊടിയിടൽ മാത്രമാണെന്നും സംസ്ഥാനത്തെ ഓരോ ഗ്രാമങ്ങളിലും നഗരങ്ങളിലും മദ്യം ലഭ്യമാണെന്നും എംഎൽഎ കുറ്റപ്പെടുത്തി. നിതീഷ് ജനങ്ങളെ പറ്റിക്കുകയാണ്. മദ്യം നിരോധിച്ചതാണെങ്കിൽ എന്തുകൊണ്ട് സ്വന്തം കാര്യത്തിൽ നടപ്പാക്കാതെ ജനങ്ങളെ പ്രതിജ്ഞ ചെയ്യാൻ നിർബന്ധിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.

Summary: Rashtriya Janata Dal (RJD) MLA Rajvanshi Mahto alleged that Chief Minister Nitish Kumar 'smokes marijuana'. ''The sale and consumption of marijuana is also banned in the state. Why Nitish Kumar is not leaving the addiction of marijuana?'', Rajvanshi Mahto asks

Similar Posts