ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണം: രാഹുൽ ഗാന്ധി
|ഭാരത് ജോഡോ യാത്ര കശ്മീരിൽ പര്യടനം തുടരവേയാണ് രാഹുലിന്റെ പ്രതികരണം
കശ്മീര്‍: ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര കശ്മീരില്‍ പര്യടനം തുടരവേയാണ് രാഹുലിന്റെ പ്രതികരണം.
"നിങ്ങളുടെ സംസ്ഥാന പദവിയേക്കാൾ വലിയ പ്രശ്‌നമില്ല. അവർ (കേന്ദ്രം) നിങ്ങളുടെ അവകാശം തട്ടിയെടുത്തു. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് എല്ലാ പിന്തുണയും കോണ്‍ഗ്രസ് നല്‍കും"- ജനങ്ങളെ അഭിസംബോധന ചെയ്യവേ രാഹുല്‍ ഗാന്ധി പറഞ്ഞു.
അതിനിടെ രാഹുൽ ഗാന്ധി കാൽനടയായി തന്നെ ഭാരത് ജോഡോ യാത്ര പൂർത്തിയാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. യാത്രയ്ക്ക് സുരക്ഷ ഒരുക്കേണ്ടത് സേനയാണ്. സുരക്ഷാ ഏജൻസികൾ നൽകുന്ന നിർദേശങ്ങൾ പാലിക്കും. രാഹുൽ ഗാന്ധിയുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. യാത്രയുടെ പാതയിലും മാറ്റമുണ്ടാകില്ലെന്ന് നേതൃത്വം വ്യക്തമാക്കി.
സാംബയിലെ വിജയ്പൂരിൽ നിന്ന് ആരംഭിച്ച ഇന്നത്തെ യാത്ര സത്വാരി ചൗക്കിൽ അവസാനിച്ചു. സുരക്ഷാ പ്രശ്നങ്ങളും മഞ്ഞുവീഴ്ചയും കണക്കിലെടുത്ത് രാവിലെ 7 മുതൽ 12 വരെ മാത്രമാണ് പദയാത്ര. അടുത്ത തിങ്കളാഴ്ച യാത്ര അവസാനിക്കും. സമാപന സമ്മേളനം പ്രതിപക്ഷ ചേരിയുടെ ശക്തി പ്രകടനമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.
Summary- Addressing a gathering in Jammu Kashmir, Congress leader Rahul Gandhi said that the Congress party will put all its might behind restoring Jammu and Kashmir's statehood