India
ഓണ്‍ലൈന്‍ ക്ലാസിന് സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ അഞ്ചാം ക്ലാസുകാരി 12 മാങ്ങ വിറ്റത് 1.2 ലക്ഷം രൂപക്ക്
India

ഓണ്‍ലൈന്‍ ക്ലാസിന് സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ അഞ്ചാം ക്ലാസുകാരി 12 മാങ്ങ വിറ്റത് 1.2 ലക്ഷം രൂപക്ക്

Web Desk
|
26 Jun 2021 11:18 AM GMT

തുളസിയുടെ കച്ചവടത്തെ കുറിച്ചറിഞ്ഞ വാല്യൂബള്‍ എഡ്യുറ്റൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയായ അമേയ ഹെതെ അവളുടെ അടുത്ത് നിന്ന് 12 മാങ്ങ വാങ്ങി. ഒരു മാങ്ങയുടെ വില 10,000 രൂപ.

ഓണ്‍ലൈന്‍ ക്ലാസിനായി സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ പണമുണ്ടാക്കാനാണ് അഞ്ചാം ക്ലാസുകാരിയായ തുളസി കുമാരി ഏതാനും മാങ്ങകളുമായി തെരുവില്‍ കച്ചവടത്തിനെത്തിയത്. കച്ചവടം ചെയ്തുകിട്ടുന്ന പണം കൊണ്ട് ഫോണ്‍ വാങ്ങി പഠനം തുടരുകയായിരുന്നു അവളുടെ ലക്ഷ്യം.

എന്നാല്‍ അധ്വാനിച്ച് പണമുണ്ടാക്കാനുള്ള അവളുടെ തീരുമാനം തലവര മാറ്റുന്ന ഒന്നായിരുന്നു. തുളസിയുടെ കച്ചവടത്തെ കുറിച്ചറിഞ്ഞ വാല്യൂബള്‍ എഡ്യുറ്റൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയായ അമേയ ഹെതെ അവളുടെ അടുത്ത് നിന്ന് 12 മാങ്ങ വാങ്ങി. ഒരു മാങ്ങയുടെ വില 10,000 രൂപ. മൊത്തം 1,20,000 രൂപക്കാണ് കച്ചവടം നടന്നത്.

സാമ്പത്തിക പ്രയാസങ്ങളെ തന്റേടത്തോടെ നേരിടാനുള്ള തുളസിയുടെ തീരുമാനമാണ് തന്നെ ആകര്‍ഷിച്ചതെന്ന് ഹെതെ പറഞ്ഞു. അവള്‍ വിധിയെ പഴിച്ചു സമയം കളയുകയോ ആരുടെയും സഹായം കാത്ത് നില്‍ക്കുകയോ ചെയ്തില്ല. അതുകൊണ്ടാണ് ഞാന്‍ അവളുടെ മാങ്ങകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഇതൊരു കാരുണ്യ പ്രവര്‍ത്തനമല്ല. ഇത് അവളെ പ്രോത്സാഹിപ്പിക്കാനും ജോലിയുടെ മാഹാത്മ്യം ബോധ്യപ്പെടുത്തി കൊടുക്കാനും വേണ്ടിയാണ്-ഹെതെ പറഞ്ഞു.

Similar Posts