India
No reservation based on religion to Muslims as long as I am alive says PM Modi
India

ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം മുസ്‌ലിംകൾക്ക് സംവരണം അനുവദിക്കില്ല; പ്രധാനമന്ത്രി

Web Desk
|
1 May 2024 6:18 AM GMT

താൻ മൂ​ന്നാം ത​വ​ണ​ അധികാരത്തിലെത്തുമ്പോൾ ഭ​ര​ണ​ഘ​ട​ന​യു​ടെ 75ാം വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​മെ​ന്നും മോദി അവകാശപ്പെട്ടു.

ഹൈ​ദ​രാ​ബാ​ദ്: താ​ൻ ജീ​വി​ച്ചി​രി​ക്കു​ന്ന കാല​ത്തോ​ളം എ​സ്.​സി-​ എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ളു​​ടെ ചെ​ല​വി​ൽ മു​സ്‍ലിം​ക​ൾ​ക്ക് മ​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി. തെ​ല​ങ്കാ​ന​യി​ലെ മേ​ദ​ക് ജി​ല്ല​യി​ൽ നടന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോദി. താൻ മൂ​ന്നാം ത​വ​ണ​ അധികാരത്തിലെത്തുമ്പോൾ ഭ​ര​ണ​ഘ​ട​ന​യു​ടെ 75ാം വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​മെ​ന്നും മോദി അവകാശപ്പെട്ടു.

'കോൺഗ്രസ് അവരുടെ വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അവഹേളിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ അവർ അറിയണം- ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം ദലിതുകൾക്കും എസ്‌.സി- എസ്‌.ടികൾക്കും ഒബിസികൾക്കും വേണ്ടിയുള്ള സംവരണം മതത്തിൻ്റെ പേരിൽ മു​സ്‍ലിം​ക​ൾ​ക്ക് നൽകാൻ അനുവദിക്കില്ല'- മോദി പറഞ്ഞു.

'കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​ന​ന്ത​രാ​വ​കാ​ശ നി​കു​തി കൊ​ണ്ടു​വ​രും. പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച സ്വ​ത്തി​ൽ 55 ശ​ത​മാ​ന​ത്തി​ല​ധി​കം നി​കു​തി ഈ​ടാ​ക്കാ​ൻ അ​വ​ർ പ​ദ്ധ​തി​യി​ടു​ക​യാ​ണ്. വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ൾ, വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യം, മാ​ഫി​യ​ക​ളെ​യും ക്രി​മി​ന​ലു​ക​ളെ​യും പി​ന്തു​ണ​യ്ക്ക​ൽ, കു​ടും​ബ രാ​ഷ്ട്രീ​യം, അ​ഴി​മ​തി എ​ന്നി​വ​യാ​ണ് കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലി​രി​ക്കു​മ്പോ​ഴെ​ല്ലാം അ​വ​രു​ടെ രാ​ഷ്ട്രീ​യ ചി​ഹ്ന​ങ്ങ​ൾ'.

തെ​ല​ങ്കാ​ന​യെ ആ​ദ്യം കൊ​ള്ള​യ​ടി​ച്ച​ത് ബി.​ആ​ർ.​എ​സാ​ണെ​ന്നും ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സാ​ണ് അ​ത് ചെ​യ്യു​ന്ന​തെ​ന്നും മോ​ദി ആ​രോ​പി​ച്ചു. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള സർക്കാരുകൾ മു​സ്‍ലിം​ക​ൾ​ക്ക് മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നുണ്ടെന്നും നിരാലംബരായ ജാതിക്കാർക്കുള്ള സംവരണം കുറയ്ക്കുന്നുവെന്നും പ്രധാനമന്ത്രി നേരത്തെ ആരോപിച്ചിരുന്നു.

മു​സ്‍ലിം​ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനുള്ള കർണാടക സർക്കാരിൻ്റെ തീരുമാനത്തെയും മോദി വിമർശിച്ചു. കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മുഴുകുകയാണെന്നും മറ്റ് വിശ്വാസങ്ങളെ പാർട്ടി ശ്രദ്ധിക്കുന്നില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു.

കൂടുതൽ മുസ്‌ലിം സംവരണം ഏർപ്പെടുത്താനുള്ള ഇൻഡ്യാ സഖ്യത്തിന്റെ നിലപാട് തുറന്നുകാട്ടണമെന്ന ആഹ്വാനവുമായി മൂന്നാം ഘട്ട വോട്ടെടുപ്പിലെ എൻഡിഎ സ്ഥാനാർഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന കത്തയച്ചിരുന്നു. സംവരണം അട്ടിമറിക്കുന്നതടക്കം ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും മോദി കത്തിൽ ആവശ്യപ്പെട്ടു.



Similar Posts