India
സാനിറ്ററി നാപ്കിനുകൾ കാൻസറിന് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവില്ല: കേന്ദ്ര സർക്കാർ
India

സാനിറ്ററി നാപ്കിനുകൾ കാൻസറിന് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവില്ല: കേന്ദ്ര സർക്കാർ

Web Desk
|
16 Dec 2022 2:20 PM GMT

ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്

ഡൽഹി: സാനിറ്ററി നാപ്കിനുകൾ കാൻസറിന് കാരണമാകുമെന്നതിന് ശാസ്ത്രീയമായ തെളിവില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര സഹമന്ത്രി ഭാരതി പ്രവീൺ പവറാണ് ഇക്കാര്യം ലോക്‌സഭയെ അറിച്ചത്. ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.

അതേസമയം, സാനിറ്ററി പാഡുകളെ കുറിച്ച് ദിവസങ്ങൾ മുമ്പ് ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ഇന്ത്യയിൽ വ്യാപകമായി വിൽക്കുന്ന പ്രമുഖ ബ്രാൻഡുകളിലെ സാനിറ്ററി പാഡുകളിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ഇന്റർനാഷണൽ പൊല്യൂട്ടന്റ്സ് എലിമിനേഷൻ നെറ്റ്‌വർക്കിന്റെ ഭാഗമായ എൻജിഒ നടത്തിയ പഠന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്.

ഇന്ത്യയിലുടനീളം ലഭ്യമായ പത്ത് ബ്രാൻഡുകളുടെ പാഡുകളിലാണ് പഠനം നടത്തിയത്. എല്ലാ സാമ്പിളുകളിലും കാർസിനോജൻ, പ്രത്യുൽപാദന വിഷവസ്തുക്കൾ, എൻഡോക്രൈൻ ഡിസ്റപ്റ്ററുകൾ എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമെ ഫലേറ്റുകളുടെയും അസ്ഥിര ജൈവ സംയുക്തങ്ങളുടെയും (വിഒസി) അംശം കണ്ടെത്തി. ഇവക്ക് കാൻസർ കോശങ്ങൾ ഉണ്ടാക്കാനുള്ള കഴിവുണ്ട്. ചില പാഡുകളിൽ രാസവസ്തുക്കളുടെ അളവുകൾ യൂറോപ്യൻ റെഗുലേഷൻ സ്റ്റാൻഡേർഡിനേക്കാൾ മൂന്നിരട്ടി വരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.സ്ത്രീകളെ വന്ധ്യതയിലേക്ക് ഉൾപ്പെടെ നയിക്കുന്ന എൻഡോമെട്രിയോസിസ് എന്ന അവസ്ഥയ്ക്ക് വരെ ഫാലേറ്റ്‌സ് കാരണമാകുന്നുണ്ട്. കൂടാതെ ഗർഭധാരണത്തിലെ സങ്കീർണതകൾ, ഇൻസുലിൻ പ്രതിരോധം, രക്താതിസമ്മർദം മുതലായവയിലേക്കും ഫാലേറ്റ്‌സ് നയിക്കുന്നു. പാഡുകളിൽ സുഗന്ധമുണ്ടാക്കുന്നതിനാണ് വിഒസി ഉപയോഗിക്കുന്നത്.

വിളർച്ച, ത്വക്ക് രോഗങ്ങൾക്ഷീണം, ബോധക്ഷയം,വൃക്കരോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവയ്ക്ക് വരെ വിഒസി കാരണമാകാം. ഇതിന് പുറമെ തലച്ചോറിന്റെ പ്രവർത്തനങ്ങളേയും രാസവസ്തുദോഷകരമായി ബാധിക്കുമെന്നും പഠനറിപ്പോർട്ടിലുണ്ട്.ഞലമറ അഹീെഇടയ്ക്കിടെ എഴുന്നേറ്റ് നടന്നുകൂടെ.. ഇരിക്കുംതോറും നടുവേദനയും കൂടും; ചെയ്യേണ്ടത് ഇത്ര മാത്രംസാനിറ്ററി പാഡുകളിലൂടെ ദോഷകരമായ രാസവസ്തുക്കൾ ശരീരം ആഗിരണം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. യോനിക്ക് ചർമ്മത്തേക്കാൾ ഉയർന്ന നിരക്കിൽ രാസവസ്തുക്കൾ ആഗിരണം ചെയ്യാൻ കഴിയുമെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയിൽ സാനിറ്ററി പാഡുകളുടെ ഘടനയിലും നിർമ്മാണത്തിലും ഉപയോഗത്തിലും ഒരു നിയന്ത്രണവുമില്ല. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിൽ ഇതിന് കൃത്യമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്. ജനസംഖ്യാശാസ്ത്രവും വിദ്യാഭ്യാസവും പാഡുകളുടെ ഉപയോഗം നിർണ്ണയിക്കുന്നു.

കൂടുതൽ സമ്പന്നമായ ഒരു സമൂഹത്തിൽ പാഡുകളുടെ ഉയർന്ന ഉപയോഗം ഉണ്ടെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.ഞലമറ അഹീെകമഴ്ന്നു കിടന്നാണോ ഉറക്കം! പുറംവേദനയുടെ കാരണം വേറേ തേടേണ്ടസാനിറ്ററി ഉൽപന്നങ്ങളിൽ ഹാനികരമായ നിരവധി രാസവസ്തുക്കൾ കണ്ടെത്തുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് എൻജിഒ ടോക്സിക്സ് ലിങ്കിലെ ഗവേഷകരിലൊരാളും പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ അമിത് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ കൗമാരക്കാരായ ഓരോ നാലിൽ മൂന്ന് സ്ത്രീകളും സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നു എന്നത് കണക്കിലെടുക്കുമ്പോൾ ഇത് ഭയാനകമായ കണ്ടെത്തലാണെന്നും പ്രോഗ്രാം കോർഡിനേറ്റർ ഡോ. ആകാൻക്ഷ മെഹ്‌റോത്ര പറഞ്ഞു.അതേസമയം, ഇന്ത്യൻ സാനിറ്ററി പാഡുകളുടെ വിപണി 2021-ൽ 618.4 മില്യൺ യുഎസ് ഡോളറിലെത്തി. 2022-2027 കാലയളവിൽ ഈ വിപണി 1.2 ബില്യൺ ഡോളറിലെത്തുമെന്നും 2022-2027 കാലയളവിൽ 11.3 ശതമാനം സിഎജിആർ പ്രകടിപ്പിക്കുമെന്നും ഐഎംആർസി ഗ്രൂപ്പ് പറയുന്നു.

Related Tags :
Similar Posts