India
ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല; മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
India

'ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല'; മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

Web Desk
|
4 July 2022 1:39 PM GMT

സർവീസ് ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 1915 എന്ന നമ്പറിൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ പരാതിപ്പെടാം

ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. മറ്റു പേരുകളിലും സർവീസ് ചാർജ് ഈടാക്കരുതെന്ന് അതോറിറ്റി പുറത്തിറക്കിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.

ഭക്ഷണത്തിനൊപ്പം ബില്ലിൽ ചേർത്ത് സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും തരത്തിൽ സർവീസ് ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദേശ പ്രകാരം 1915 എന്ന നമ്പറിൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ പരാതിപ്പെടാം.

സർവീസ് ചാർജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടൽ/ റെസ്റ്റോറന്റ് ഉടമകൾ വ്യക്തമാക്കണം. അവരോട് സർവീസ് ചാർജ് ആവശ്യപ്പെടാനോ സ്വമേധയാ ചാർജ് വർധിപ്പിക്കാനോ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.

Similar Posts